Select Your Language

Notifications

webdunia
webdunia
webdunia
webdunia

സല്‍മാന്‍ ശിക്ഷിക്കപ്പെട്ടത് മുസ്ലിമായതിനാലെന്ന് പാക് മന്ത്രി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

സല്‍മാന്‍ ശിക്ഷിക്കപ്പെട്ടത് മുസ്ലിമായതിനാലെന്ന് പാക് മന്ത്രി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Salman Khan
ന്യൂഡൽഹി , വെള്ളി, 6 ഏപ്രില്‍ 2018 (07:56 IST)
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ ശിക്ഷിച്ചത് അദ്ദേഹം മുസ്ലിമായതിനാല്‍ എന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. ഒരു പാക് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ 20 വര്‍ഷം മുമ്പുള്ള കേസിലാണ് സല്‍മാന്‍ ഇന്ന് ശിക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമായിരിന്നുവെങ്കില്‍ ചെറിയ ശിക്ഷ മാത്രമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. വെറുതെ വിടാന്‍ പോലും സാധ്യതയുണ്ടായിരുന്നു എന്നും ഖ്വാജാ ആസിഫ് വ്യക്തമാക്കി.

സല്‍മാനെ ശിക്ഷിച്ചതിലൂടെ വ്യക്തമാകുന്നത് ഇന്ത്യയില്‍ ദളിത്, മുസ്ലിം, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളുടെ ജീവിതം ദുരിത പൂർണമാകുന്നതിന്റെ തെളിവാണെന്നും പാക് മന്ത്രി വ്യക്തമാക്കി.

അതേസമയം, ഖ്വാജാ ആസിഫിന്റെ പ്രസ്‌താവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തു വന്നു. പ്രസ്‌താവനയില്‍ ചിലർ ദേഷ്യത്തോടെ പ്രതികരിച്ചപ്പോൾ മന്ത്രിയെ കളിയാക്കുന്നതിലായിരുന്നു കൂടുതല്‍ പേരും ശ്രദ്ധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതിയുമായി ഒരു മത്സരത്തിന് സര്‍ക്കാര്‍ ഒരുങ്ങില്ല: പിണറായി