പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന് വൻ തിരിച്ചടി, ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി
പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന് വൻ തിരിച്ചടി, ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി
പാകിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻതിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോൾ പിടിഐ ലീഡുചെയ്യുന്നത് 112 സീറ്റുകളിലാണ്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിന് (പിഎംഎൽ–എൻ) 64 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. മുൻപ്രസിഡന്റ് ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമൽ (എംഎംഎ) 8 സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്‍ഥികളുള്‍പ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.