ജനുവരി മൂന്നാം തിയ്യതി കേരളത്തില്‍ സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമണമായിരുന്നു. കടകൾ തല്ലിത്തകർക്കുകയും പൊലീസിനു നേരെ കല്ലേറ്, ബോംബേറ് എന്നിവയൊക്കെയായിരുന്നു സംഘപരിവാർ നടത്തിയത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്നാണ് സംഘപരിവാറും അയ്യപ്പ സേവാ സമിതിയും ഇന്നലെ ഹർത്താൽ നടത്തിയത്. ഇതു തന്നെയായിരുന്നു ദി ടെലഗ്രാഫിന്റേയും പ്രധാനവാർത്ത.
പൊലീസിനെ കല്ലെറിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രത്തിന് “കശ്മീരില്‍ പൊലീസിനെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലും; കേരളത്തിലെത്തിയാല്‍ അവരെ ഭക്തരെന്ന് വിളിക്കും” എന്ന് തലക്കെട്ടാണ് നല്‍കിയത്. പാലക്കാട് നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണ് ദി ടെലിഗ്രാഫിന്റെ സൂപ്പര്‍ ലീഡ് വാര്‍ത്തയായി നല്‍കിയികരിക്കുന്നത്.
ആക്രമണത്തില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തുടങ്ങിയവ നശിപ്പിച്ചതായും ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ സി.പി.ഐ.എമ്മുകാര്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം സ്തംഭിച്ചു എന്ന് തലക്കെട്ടാണ് ബി.ബി.സി നല്‍കിയിരിക്കുന്നത്.