Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ പറഞ്ഞത് നുണ? ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം- പാർവതി പറയുന്നു

അമ്മയുമായി എന്താണ് പ്രശ്നം?

Webdunia
ഞായര്‍, 15 ജൂലൈ 2018 (13:34 IST)
മലയാള താരസംഘടനയായ എഎംഎംഎയിലേയ്ക്ക് ദിലീപിനെ വീണ്ടും എടുക്കുന്നു എന്ന തീരുമാനം വന്നതോടെ നിരവധി വിവാദങ്ങളാണ് പൊട്ടിമുളച്ചത്. എഎംഎംഎയുടെ സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്രഹിച്ചിരുന്നെന്ന് പാർവതി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു.
 
എന്നാൽ ചിലർ തന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാൽ പാർവതിയെ ആരും എതിർത്തിട്ടില്ലെന്ന് മോഹൻലാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ പറഞ്ഞത് വാസ്തവമല്ലെന്ന് നടി തന്നെ തുറന്ന് പറയുന്നു.
 
ഗൃഹലക്ഷമിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. തെറ്റായ സംഭവം നടന്നാൽ അതിനെ വിമർശിക്കുക. ഒപ്പം നല്ല ആരോഗ്യകരമായ ചർച്ചയിലൂടെ മുന്നോട്ട് പോകുക. അതിനുളള ഒരു ഇടത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പാർവതി പറഞ്ഞു.
 
താനും പത്മപ്രിയയയും എഎംഎംഎയിലെ ഒരുപാട് അംഗങ്ങളും ചിലകാര്യങ്ങൾ ചോദിക്കുന്നുണ്ട്. അതിനുളള കൃത്യമായ ഉത്തരം കിട്ടണം. കഴിഞ്ഞ ഒരു വർഷം മുൻപ് നടന്നത് എല്ലാവരേയും ഞെട്ടിച്ച ഒരു ഒരു സംഭവമായിരുന്നു. ആ സംഭവത്തിന്റെ ഗൗരവം കുറയാതെ തന്നെ പരസ്പരം ബഹുമാനിച്ചു കൊണ്ടുളള ചർച്ച വേണമെന്നും പാർവതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments