Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിപ് ലോക്ക് ചെയ്തെന്ന് വെച്ച് പാർവതി അഴിഞ്ഞാട്ടക്കാരി ആകുമോ? - ഫാൻസെന്ന ഞരമ്പ് രോഗികൾക്കെതിരെ സംവിധായകൻ

മൈ സ്റ്റോറി അത്ര മോശം സിനിമയല്ല?

ലിപ് ലോക്ക് ചെയ്തെന്ന് വെച്ച് പാർവതി അഴിഞ്ഞാട്ടക്കാരി ആകുമോ? - ഫാൻസെന്ന ഞരമ്പ് രോഗികൾക്കെതിരെ സംവിധായകൻ
, ഞായര്‍, 15 ജൂലൈ 2018 (11:23 IST)
പാർവതി നായികയായി എന്നതിന്റെ പേരിൽ മൈ സ്റ്റോറിയെ ഒരു പരാജയ ചിത്രമായി വരച്ചുകാണിക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകർ ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായി വിസി അഭിലാഷ്. 
 
18 കോടി മുതല്‍ മുടക്കില്‍ പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടതെന്ന് വിസി അഭിലാഷ് ചൂണ്ടികാട്ടുന്നു. ഒരു ലിപ്ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്നു വിളിക്കുന്നവരെ ആരാധകര്‍ എന്ന് വിളിക്കാനാവില്ലെന്നും അത്തരക്കാര്‍ ഞരമ്പുരോഗികളാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
 
വിസി അഭിലാഭിഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
 
സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അവര്‍ ഇന്നറിയപ്പെടുന്നത്? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവര്‍ക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവില്‍, വിദ്യാ സമ്പന്നരും സംസ്‌കാര സമ്പന്നരുമായ ഒട്ടേറെപ്പേര്‍ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തില്‍ ഈ ഫാന്‍സ് അസോസിയേഷനുകളുടെ മുഖമെന്താണ്?
 
മൈ സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോര്‍ത്ത് സങ്കടപ്പെടുകയാണ്. പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് അവര്‍ നേരിടുന്നത്. അതിന്റെ പിന്നിലെ കാരണങ്ങള്‍ ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ?
 
മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ. അക്കൂട്ടര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തരംഗമായ ആ പ്രൊമോ സോങില്‍ ‘മഹാരാജാസിന്റെ അഭിമന്യുവും’!