Webdunia - Bharat's app for daily news and videos

Install App

അമ്മയിൽ നിന്നും രാജി വെയ്ക്കാൻ പാർവതി തയ്യാറായിരുന്നു, രണ്ട് ചിത്രങ്ങൾ റിലീസിനുള്ളത് കൊണ്ട് മാത്രം വേണ്ടെന്ന് വെച്ചു: ആഷിഖ് അബു

അവർക്കൊപ്പം പാർവതിയും രാജി വെയ്ക്കുമായിരുന്നുവെന്ന് ആഷിഖ് അബു

Webdunia
വെള്ളി, 29 ജൂണ്‍ 2018 (08:54 IST)
മലയാള സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് സിനിമ സംവിധായകൻ ആഷിക് അബു ഇന്നലെ രംഗത്തെത്തിയിരുന്നു. അമ്മയിൽ നിന്നും രാജി വെയ്ക്കാൻ പാർവതിയും തയ്യാറായിരുന്നുവെന്ന് ആഷിഖ് അബു റിപ്പോർട്ടർ ചാനലിനോട് പറഞ്ഞതായി റിപ്പോർട്ട്.
 
ചില സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് അവര്‍ പിന്‍മാറിയതെന്നും സംവിധായകന്‍ ആഷിഖ് അബു. തന്റെ രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ളതുകൊണ്ടാണ് പാര്‍വതി രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്നത്. രാജിവച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന മാഫിയ-ഗൂണ്ട സംഘങ്ങള്‍ ചിത്രത്തെ കൂവി തോല്‍പ്പിക്കും. സിനിമ എന്നാല്‍ പാര്‍വതിയുടേത് മാത്രമല്ല. സംവിധായകന്റെയും നിര്‍മാതാവിന്റെയും ഇപ്പോഴത്തെ അവസ്ഥ ആലോചിച്ച് നോക്കു എന്ന് ആഷിഖ് അബു പറയുന്നു.
 
സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങൾക്കുള്ള നിഷ്കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ ഈ താരങ്ങൾക്കുവേണ്ടി ആക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിർപക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രമെന്നുമെന്നും അദ്ദേഹം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

പനയംപാടം അപകടം: റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി

ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ

ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി, നവദമ്പതിമാരുൾപ്പടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3:30ന്

അടുത്ത ലേഖനം
Show comments