'പേളിഷ്’ പ്രണയം ഫേക്ക് ആണെന്ന് അർച്ചനയും രഞ്ജിനിയും- പരസ്പരം ചേർത്തു പിടിച്ച് ശ്രീനിഷും പേളിയും

എനിക്കൊത്തിരി ഇഷ്ടമാണ് ശ്രീനിയെ, ഞാനിത്തിരി വഴക്കാളി ആണെന്ന് തോന്നുന്നു: മനസ്സ് തുറന്ന് പേളിയും ശ്രീനിഷും

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:33 IST)
മലയാളം ബിഗ് ബോസിൽ അവസാന നിമിഷം വരെ ചർച്ചാ വിഷയമായിരുന്നു പേളീ-ശ്രീനിഷ് പ്രണയം. ആദ്യം മുതൽ തന്നെ നിരവധിപേർ ബിഗ് ബോസ് ഹൗസിൽ നിന്ന് തന്നെ പ്രണയത്തെ എതിർത്ത് മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇരുവരുടെയും പ്രണയം അഭിനയമാണെന്നും തേപ്പാണെന്നുമെല്ലാം ഹൌസിനുള്ളിൽ ഉള്ളവർ അടക്കം പറഞ്ഞിരുന്നു.
 
എന്നാൽ, ഇവരുടെ പ്രണയം അഭിനയമല്ലെന്നും സത്യമാണെന്നും ഇന്നലെ നടന്ന ഫൈനലിലൂടെ വ്യക്തമായിരിക്കുകയാണ്. പുറത്തുവന്നാൽ പ്രണയം അവസാനിക്കുമെന്ന് നേരത്തേ അർച്ചന പറഞ്ഞിരുന്നു. ‘പേളിഷ്’ പ്രണയം റിയലാണെന്ന് തോന്നുന്നില്ലെന്നും അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് അതെന്നും നേരത്തേ രഞ്ജിനി ഹരിദാസും പറഞ്ഞിരുന്നു. എന്നാൽ, ഇവരുടെ പ്രണയത്തെ പരിഹസിച്ചവർക്കുള്ള എട്ടിന്റെ മറുപടിയാണ് പേളിയും ശ്രീനിഷും ഇപ്പോൾ നൽകിയിരിക്കുന്നത്.
 
ഹൌസിൽ നിന്നും പുറത്തുവന്ന ശ്രീനിഷ് പേളിയെ കുറിച്ചും ഭാവിപരിപാടിയെ കുറിച്ചും വ്യക്തമാക്കിയിരുന്നു. പേളിയുടെ വീട്ടിൽ പോയി സംസാരിക്കണമെന്ന് ശ്രീനിഷ് പറയുകയും ചെയ്‌തു. ഇവർ സീരിയസ് ആണെന്ന് എല്ലാവർക്കും തോന്നിയ നിമിഷങ്ങളായിരുന്നു അത്.
 
‘അവിടെ എപ്പോഴും വഴക്കുകള്‍ ഉണ്ടാവും, അപ്പോള്‍ സന്തോഷം നല്‍കുന്നത് പേളിയാണ്. അവിടെ നില്‍ക്കാന്‍ കാരണം തന്നെ പേളിയാണ് എന്ന് ശ്രീനിഷ് പറയുന്നു. പ്രണയം വന്നാല്‍ സൗന്ദര്യ പിണക്കം സ്വഭാവികമാണ്. അത്രയേ ഞങ്ങളുടെ ഇടയിലുള്ള വഴക്കുകളില്‍ ഉണ്ടായിട്ടുള്ളൂ. ആ മോതിരം ഇപ്പോഴും പേളിയുടെ കയ്യില്‍ തന്നെയാണ്. പ്രണയിക്കുന്നത് വിവാഹം കഴിക്കാന്‍ വേണ്ടി ആണല്ലോ എന്നും ശ്രീനിഷ് കൂട്ടിച്ചേര്‍ക്കുന്നു.
 
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ പേളി ഫേസ്‌ബുക്ക് ലൈവിൽ വരികയും ശ്രീനിഷിനെ ഇഷ്‌ടമാണെന്നും പറയുകയും ഉണ്ടായി. ‘ശ്രീനിയുമായി വഴക്ക് ഉണ്ടാക്കിയത് നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ സോറി... ഞാന്‍ ചെറിയൊരു വഴക്കാളിയാണ് എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. പക്ഷേ, എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീനിയെ..ഐ റിയലി ലവ് ശ്രീനി'... പേളി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രതിഷേധങ്ങളുടെ പേരിൽ ഇനി പൊതു-സ്വകാര്യ സ്വത്ത് തല്ലിത്തകർക്കേണ്ട; തടയൻ മാർഗ്ഗ നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി