Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രനിൽനിന്നും ഭൂമിയിൽ പതിച്ച ശിലാപാളി വിറ്റുപോയത് 18 കോടിയിലധികം രൂപയ്ക്ക് !

ചന്ദ്രനിൽനിന്നും ഭൂമിയിൽ പതിച്ച ശിലാപാളി വിറ്റുപോയത് 18 കോടിയിലധികം രൂപയ്ക്ക് !
, വ്യാഴം, 30 ഏപ്രില്‍ 2020 (10:46 IST)
ലണ്ടൻ: ചന്ദ്രനിൽനിന്നും ഭൂമിയിൽ പതിച്ച ശിലാപാളി വിറ്റുപോയത് 18 കോടിയിലധികം രൂപയ്ക്ക്. ലണ്ടനിലെ പ്രമുഖ ലേല സ്ഥാപനമായ ക്രിസ്റ്റീസ് ആണ് ഈ ശിലാപളി ലേലം ചെയ്ത് വിറ്റത്. രണ്ട് മില്യൺ പൗണ്ടിനാണ് അതായത് 18,76,83,287 രൂപയ്ക്കണ് ഈ ശില കഷ്ണം വിറ്റുപോയത്. 13.5 കിലോഗ്രാം ഭാരമുള്ള ഈ ശിലാഭാഗത്തിന്. NWA 12691 എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്.
 
ചന്ദ്രനിൽനിന്നും ഭൂമിയിൽ പതിച്ച അഞ്ചാമത്തെ അലിയ ശിലയായാണ് ഇത് കണക്കാക്കപ്പെടുന്നത്. സഹാറ മരുഭൂമിയിൽനിന്നും ലഭിച്ച ശില യുഎസിലെ അപ്പോളോ സ്‌പേസ് മിഷന്‍സ് ടു ദ മൂണിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ചന്ദ്രനിൽനിന്നുമുള്ള ശിലയാണ് ഇതെന്ന് കണ്ടെത്തിയത്. 1960-1970ലെ അപ്പോളോ പദ്ധതിയില്‍ 400 കിലോഗ്രമിലധികം പാറ ചന്ദ്രനില്‍ നിന്ന് കൊണ്ടുവന്നിരുന്നു. ഈ ശിലകളിലടങ്ങിയ ഘടകപദാര്‍ഥങ്ങള്‍ക്ക് സമാനമായിരുന്നു NWA 12691 ഘടകങ്ങളും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡ് താരം ഋഷി കപുർ അന്തരിച്ചു