ദേശീയ പുരസ്കാരങ്ങൾ നേടിയ കായിക താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

ദേശീയ പുരസ്കാരങ്ങൾ നേടിയ കായിക താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (09:11 IST)
അർജുന അവാർഡ് നേടിയ മലയാളികളായ ജിൻസൺ ജോൺസൺ, ധ്യാൻചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഇരുവരുടേയും നേട്ടം സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്.
 
ഒപ്പം ദേശീയ കായിക പുരസ്കാരങ്ങൾ നേടിയ എല്ലാ കായിക താരങ്ങളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജിന്‍സണ്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹനത്തിലെ ലോക ചാമ്പ്യൻ മീരാബായ് ചാനു എന്നിവര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവുമാണ് ലഭിച്ചത്. പുരസ്‌കാരം 25ന് നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.
 
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-
 
അർജുന അവാർഡ് നേടിയ ജിൻസൺ ജോൺസൺ, ധ്യാൻചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവർക്ക് അഭിനന്ദനങ്ങൾ. ഇരുവരുടേയും നേട്ടം സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പ്രചോദനമാകും. ദേശീയ കായിക പുരസ്കാരങ്ങൾ നേടിയ എല്ലാ കായിക താരങ്ങളേയും അഭിനന്ദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ AI വീഡിയോകളുടെയും റീലുകളുടെയും ആധിപത്യം

ഇസ്രയേലിലെ സ്റ്റീല്‍ കോംപ്ലക്‌സ് ആക്രമിച്ച് ഇറാന്‍; പ്രതികാര നടപടി

ഹോർമുസും ഖാർഗും പിടിക്കാനായി ശ്രമമോ?, ആഴ്ചകൾ നീളുന്ന ഓപ്പറേഷൻ യുഎസ് പദ്ധതി അണിയറയിൽ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും, സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ടിവികെ

ട്രംപിനെതിരെ ലക്ഷങ്ങൾ തെരുവിൽ, അമേരിക്കയെ പിടിച്ചുകുലുക്കി 'നോ കിങ്സ്' പ്രക്ഷോഭം

അടുത്ത ലേഖനം
Show comments