'ഇത് ചലച്ചിത്ര ലോകത്തിന് തീരാ നഷ്‌ടം': ക്യാപ്‌റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
'ഇത് ചലച്ചിത്ര ലോകത്തിന് വലിയ നഷ്‌ടം': ക്യാപ്‌റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
Publish Date: Mon, 17 Sep 2018 (11:29 IST)
Updated Date: Mon, 17 Sep 2018 (11:33 IST)
നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനമറിയിച്ചത്.
"നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്."
ഏറെ നാളായി അസുഖ ബാധിതനായിരുന്ന ക്യാപ്‌റ്റൻ രാജു കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഒമാനിലെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും നില വഷളാകുകയും ചെയ്തിരുന്നു. അവിടുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തി കൊച്ചിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു.