'ഇത് ചലച്ചിത്ര ലോകത്തിന് തീരാ നഷ്‌ടം': ക്യാപ്‌റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

'ഇത് ചലച്ചിത്ര ലോകത്തിന് വലിയ നഷ്‌ടം': ക്യാപ്‌റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (11:29 IST)
നടൻ ക്യാപ്‌റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനമറിയിച്ചത്. 
 
"നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്."
 
ഏറെ നാളായി അസുഖ ബാധിതനായിരുന്ന ക്യാപ്‌റ്റൻ രാജു കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഒമാനിലെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും നില വഷളാകുകയും ചെയ്തിരുന്നു. അവിടുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തി കൊച്ചിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിദ്ദ–കരിപ്പൂർ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്: യാത്രക്കാർ സുരക്ഷിതർ,ഒഴിവായത് വൻ ദുരന്തം

താരിഫുകളാണ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത്: ഭരണകാലത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് 'താരിഫുകള്‍' എന്നതാണെന്ന് ട്രംപ്

സ്ഥാനാര്‍ത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു

Rahul Gandhi: ലോക്‌സഭയില്‍ സുപ്രധാന ബില്ലില്‍ ചര്‍ച്ച; പ്രതിപക്ഷ നേതാവ് ജര്‍മനിയില്‍, വിമര്‍ശനം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് 26നും 27നും നടക്കും

അടുത്ത ലേഖനം
Show comments