Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും കല്യാണം; യുവതാരത്തെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

വിവാഹദിവസം രാവിലെ വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

പൊലീസ്
, തിങ്കള്‍, 11 ജൂണ്‍ 2018 (09:50 IST)
യുവ മിമിക്രി താരം നവീന്റെ വിവാഹം പോലീസ് തടഞ്ഞു. ആദ്യവിവാഹക്കാര്യം മറച്ച് വെച്ച് വീണ്ടും വിവാഹിതനാകാൻ ശ്രമിച്ചതിനാണ് നവീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 
 
ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016ല്‍ ഞങ്ങള്‍ വിവാഹിതരായതാണ്. നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് തെളിവുകള്‍ സഹിതം ദിവ്യ പറഞ്ഞു.
 
ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് കയ്യടി നേടിയത്. എന്നാല്‍ വിവാഹ ദിവസം രാവിലെ പോലീസുകാരെത്തി കല്ല്യാണം മുടക്കുകയായിരുന്നു. ദിവ്യയുടെ പരാതിയിൽ വാസ്തവമുണ്ടോയെന്ന് പരിശോധിക്കാനായിട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് നേരെ വധശ്രമം; കഴുത്തില്‍ വെടിവെച്ച് അജ്ഞാത സംഘം ഓടിപ്പോയി, അന്വേഷണം ശക്തമാക്കി പൊലീസ്