Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊന്നാനിയിലേക്ക് വന്നാൽ കടലിലൂടെ അരകിലോമീറ്റർ നടക്കാം!

പ്രളയം സമ്മാനിച്ച പുതിയ ബീച്ച്

പൊന്നാനിയിലേക്ക് വന്നാൽ കടലിലൂടെ അരകിലോമീറ്റർ നടക്കാം!
, ശനി, 15 സെപ്‌റ്റംബര്‍ 2018 (12:35 IST)
പ്രളയത്തിന് ശേഷം രൂപാന്തരപ്പെട്ട പൊന്നാനിയിലെ പുതിയ ബീച്ചിൽ നിരവധി സന്ദർശകരാണ് അനുധിനം വരുന്നത്. പുതിയൊരു ബീച്ച് ഉണ്ടായിരിക്കുകയാണ് പൊന്നാനിയിൽ എന്ന് വേണം പറയാൻ. ഭാരതപ്പുഴയിൽനിന്ന് ഒഴുകിയെത്തിയ മണലാണ് കടലിനു കുറുകെ അടിഞ്ഞുകൂടിയിരിക്കുന്നത്. 
 
ഇത് പുതിയ പ്രതിഭാസമല്ലെന്നാണ് കടലറിവുള്ള മൽസ്യത്തൊഴിലാളികൾ പറയുന്നത്. കടൽത്തീരത്തുളളവർക്ക് ഈ പ്രതിഭാസം പുത്തരിയല്ലന്ന് ഇവർ പറയുന്നു. പൊന്നാനി അഴിമുഖത്ത് ഇപ്പോൾ കണ്ടിരിക്കുന്ന മണൽത്തിട്ട എന്ന പ്രതിഭാസം പൊന്നാനി തീരദേശവാസികൾക്ക് പുതുമയുള്ള ഒരു കാഴ്ചയുമെല്ലെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.
 
അതേസമയം, വേലിയേറ്റ സമയത്ത് മണൽതിട്ട കടലെടുക്കാൻ സാധ്യതയുള്ളതിനാൽ സന്ദർശകർ കടലിലേക്കിറങ്ങുന്നത് അപകടത്തിനിടയാക്കുമെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുലർച്ചെ അഞ്ചുമണിക്കും വൈകിട്ട് 5 മണിക്കും ജലവിതാനം വളരെ കുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതൽ ദൂരം നടക്കാനാവുക. എന്നാൽ വേലിയേറ്റസമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടം വിളിച്ചു വരുത്തും.   
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ചുമതല കൈമാറി; തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർത്ഥിക്കണം