Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും'; രൂക്ഷ വിമർശനവുമായി പ്രതിഭ എം എൽ എ

'ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും'; രൂക്ഷ വിമർശനവുമായി പ്രതിഭ എം എൽ എ

അനു മുരളി

, ശനി, 4 ഏപ്രില്‍ 2020 (14:17 IST)
മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷവിമർശനവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഭയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ വിഷയം വളച്ചൊടിച്ച മാധ്യമങ്ങൾക്കെതിരെയാണ് പ്രതിഭയുടെ വിമർശനം.
 
ഒന്നും കിട്ടാഞ്ഞിട്ടാണോ ഇതെല്ലാം എന്നാണ് പ്രതിഭയുടെ ചോദ്യം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്- അത് ആണായാലും പെണ്ണായാലും എന്നും പ്രതിഭ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു പ്രതിഭയുടെ പ്രതികരണം. 
 
ലോകം മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍, കേരളം ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ മറ്റ് ചില വാര്‍ത്തകള്‍ക്ക് പിറകേ ആണെന്ന് പ്രതിഭ പറയുന്നു. ഒരു മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുള്ള ആളാണ് താന്‍. ഒന്നോ രണ്ടോ പേര്‍ വ്യക്തിപരമായി എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍, അത് ഒരു യുവജന സംഘടനയുടെ അഭിപ്രായമാകുമോ എന്നാണ് ചോദ്യം.
 
ലോകത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച മാധ്യമ പ്രവര്‍ത്തകരോട് തനിക്ക് ഒന്നേ പറയാനുള്ളു. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്.- ആണായാലും പെണ്ണായാലും. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നും ഇല്ലേ, കൊടുക്കാനായിട്ട്. പിറ്റി, ഷെയിം ഓണ്‍ യു... ഇങ്ങനെ തുടരുന്നു പ്രതിഭ.
 
തനിക്കിത് പറയാതിരിക്കാന്‍ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. ഒന്നോ രണ്ടോ വ്യക്തികള്‍ എന്തോ ഒരു അഭിപ്രായം പറഞ്ഞു, അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞിട്ട് എത്ര മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. ദയവ് ചെയ്ത് മാധ്യമങ്ങള്‍ അനാവശ്യമായ കാര്യങ്ങള്‍ ചെയ്യരുത് എന്നാണ് മാധ്യമങ്ങോടുള്ള അഭ്യര്‍ത്ഥന. ഒരു യുവജന പ്രസ്ഥാനത്തിനെതിരെ താന്‍ പ്രതികരിച്ചു എന്ന് പറഞ്ഞത് മാധ്യമങ്ങളാണ് അല്ലാതെ താന്‍ അല്ലെന്നും പ്രതിഭ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 601 പേർക്ക്, രാജ്യത്ത് ആകെ രോഗബാധിതർ 2902