പൃഥ്വിയുടെ വാക്കുകള്‍ കേട്ട് ദുല്‍ഖര്‍ വരെ ഞെട്ടി!

ദുല്‍ഖറിന്റെ വളര്‍ച്ചയ്ക്ക് കാരണമിത്: പൃഥ്വിരാജ്

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (09:04 IST)
മലയാള സിനിമയിലെ താരങ്ങള്‍ പരസ്പരം ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ താരങ്ങള്‍ തമ്മിലുണ്ടായ സ്നേഹവും സൌഹ്രദവും ഇപ്പോള്‍ അവരുടെ മക്കള്‍ തമ്മിലും ഉണ്ടെന്നത് സിനിമാ സ്നേഹികള്‍ക്ക് ഏറെ അഭിമാനമുണ്ടാക്കുന്നു. പരസ്പരം ജാഡയോ കുറ്റം പറച്ചിലുകളോ പാരയോ ഒന്നുമാകാതെ മുന്നോട്ട് പോകുകയാണ് മോളിവുഡിലെ യുവതാരങ്ങള്‍‍.
 
യുവതാരങ്ങളില്‍ എറ്റവും മുന്നിലുണ്ട് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. ദുല്‍ഖറിനേക്കാള്‍ സീനിയോരിറ്റി പൃഥ്വിയ്ക്കാണെങ്കിലും ഫാന്‍സ് കൂടുതല്‍ ദുല്‍ഖറിനാണെന്ന് പറയേണ്ടി വരും. സ്വന്തം സിനികള്‍ മറ്റൊരാളുടെയും ബൂസ്റ്റ് ഇല്ലാതെ തന്നെ വിജയിപ്പിക്കാനുള്ള ഫാന്‍സ് പവറൊക്കെ ഇരുവര്‍ക്കുമുണ്ട്.
 
മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. അതോ, തമിഴിലെ ഏറ്റവും മികച്ച സംവിധായകനായ മണിരത്നത്തിന്റെ സിനിമയില്‍. എന്തുകൊണ്ടാണ് തന്നെ മാണിരത്നം തിരഞ്ഞെടുത്തത് എന്ന് തനിക്കറിയില്ലെന്ന് അടുത്തിടെ പൃഥ്വി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ദുല്‍ഖറിനെ കുറിച്ച് പൃഥ്വി പറയുകയുണ്ടായി.
 
‘ഒരു റൊമാന്റിക് ഹീറോയുടേയും ആക്ഷന്‍ ഹീറോയുടെയും റോളുകള്‍ ഭംഗിയായി ഇണങ്ങുന്ന ആളാണ് ദുല്‍ഖര്‍. മികച്ച അഭിനേതാവുമാണ്. ഇതൊക്കെ കൊണ്ട് ഡിക്യുവിന്റെ വളര്‍ച്ച ഇനിയും ഉണ്ടാകും.’ എന്നായിരുന്നു ദുല്‍ഖരിനെ കുറിച്ച് പൃഥ്വി പറഞ്ഞത്.
 
ഏതായാലും പൃഥ്വിയുടെ വാക്കുകള്‍ ഡി ക്യുവിന്റെ ഫാന്‍സിനെ ചെറുതൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് മാത്രം പോരാ തൊണ്ടി മുതലും കണ്ടെത്തണം: രമേശ് ചെന്നിത്തല

സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

പുതുവര്‍ഷ തലേന്ന് വിറ്റത് 125 കോടിയുടെ മദ്യം; കോടിപതിയായി കടവന്ത്ര ഔട്‌ലെറ്റ്

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

Vande Bharat Sleeper: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് പ്രഖ്യാപിച്ചു, പരീക്ഷണ ഓട്ടത്തിൽ വേഗത 180 കിമീ, നിരക്കുകൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments