Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ തയ്യാർ, തിരിച്ചടി ഉടൻ; ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം

ഇന്ത്യ തയ്യാർ, തിരിച്ചടി ഉടൻ; ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം
, ഞായര്‍, 17 ഫെബ്രുവരി 2019 (12:19 IST)
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദുമായും അമേരിക്കയുടെ സി.ഐ.എയുമായും സഹകരിച്ചാണ് ഇന്ത്യന്‍ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ‍.
 
ഭീകരതാവളങ്ങള്‍ കൃത്യമായി ഇവരുടെ സഹായത്തോടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ കണ്ടു പിടിച്ചതായാണ് സൂചന. എപ്പോള്‍ എങ്ങനെ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഉടൻ അക്രമണം നടത്തുമെന്നും സൂചനയുണ്ട്. 
 
സൈനികരുടെ അവധിയെല്ലാം റദ്ദാക്കി മടങ്ങാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരസേന, നാവിക സേന,വ്യോമസേനാ വിഭാഗങ്ങള്‍ ഒരിക്കലും മറക്കാത്ത മുറിപ്പാടുകള്‍ ഭീകരര്‍ക്കും അവരെ സഹായിക്കുന്ന പാക്ക് സൈന്യത്തിനും നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പെട്ടി തുറക്കില്ല, കാണാൻ വാശിപിടിക്കരുത്‘- അദ്ദേഹത്തിന്റെ വാക്കുകൾ ആരുടെയും നെഞ്ച് പൊള്ളിക്കുന്നതായിരുന്നു