Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഈശ്വർ

ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഈശ്വർ

ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഈശ്വർ
, ശനി, 6 ഒക്‌ടോബര്‍ 2018 (12:04 IST)
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി ശബരിമല തന്ത്രി കുടുംബാംഗയ രാഹുല്‍ ഈശ്വർ‍. ദേവസ്വം ബോർഡ് പെട്രോൾ അടിക്കുന്നത് അയ്യപ്പൻറെ കാശിലാണെന്നും ശബരിമല കേസിൽ ജയിക്കാതിരിക്കാൻ ശക്തരല്ലാത്ത അഡ്വക്കേറ്റ്‌സിനെയാണ് നിയോഗിച്ചതെന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
- 821 Crore Bank അക്കൗണ്ടിൽ ശബരിമലക്ക് ഉണ്ട് | 16,000 Crore അധികം ആസ്‌തി ഉണ്ട് - 
10 ലക്ഷം രൂപ അയ്യപ്പന് വേണ്ടി സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് ചിലവാക്കിയില്ല 
(2 Points, 1 minute)
 
** ജനങ്ങൾ, വിശ്വാസികൾ സത്യം അറിയട്ടെ. ഞാൻ എന്തിനാണ് മറച്ചു വക്കുന്നത് ?
** ദേവസ്വം ബോർഡ് Top 5 നിൽക്കുന്ന Advocates നോക്കി പോലുമില്ല 
** ദേവസ്വം ബോർഡ് പെട്രോൾ അടിക്കുന്നത് അയ്യപ്പൻറെ കാശിലാണ്
 
(1) ശബരിമല കേസിൽ ജയിക്കാതിരിക്കാൻ ചിലർ ശ്രമിച്ചു. ദുർബലമായ വാദങ്ങൾ, 
അതി ശക്തരല്ലാത്ത അഡ്വക്കേറ്റ്സ്, ( വിഷയ ജ്ഞാനം) ഇല്ലാത്തവരെ ആണ് വച്ചതു. ശബരിമല തോക്കുന്നതിൽ അവർക്കു ഉള്ളിൽ സന്തോഷമാണ്. NSS , People for Dharma അടക്കം ഉള്ള സംഘടനകൾ ആണ് സ്വാമി അയ്യപ്പനു വേണ്ടി യഥാർത്ഥത്തിൽ ശക്തമായ വാദം മുന്നോട്ടു വച്ചതു.
 
(2) NSS ശ്രീ സുകുമാരൻ നായർ സർ, ശ്രീ വെള്ളാപ്പള്ളി നടേശൻ, എല്ലാ ഹിന്ദു സാമുദായിക സംഘടനകളും ഒന്നിച്ചു നിന്ന് പോരാടാൻ ഒരുങ്ങുകയാണ്. ഞാൻ കോൺഗ്രസിന്റെ ശ്രീ രമേശ് ചെന്നിത്തല ജിയെ പോയി കണ്ടു സംസാരിച്ചിരുന്നു, ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള സർനോടും സംസാരിച്ചു.
 
മുഖ്യമന്ത്രി സഖാവ് ശ്രീ പിണറായി അവർകളോട് ഹിന്ദു സംഘടനകൾ കണ്ടു. എന്റെ അമ്മ മല്ലിക നംബൂതിരി അടങ്ങുന്ന 4 അംഗങ്ങൾ 
ശ്രീ ദേവദാസ് ജി, ശ്രീ ഹരിനാരായണ സ്വാമി, ശ്രീ സുഗതൻ മുഖ്യമന്ത്രിയോട് വിശ്വാസ സൗഹാർദ നിലപാട് ഉണ്ടാകണം എന്ന് അഭ്യർഥിച്ചു.
 
നമുക്ക് Congress, BJP, CPM ഒരുമിച്ചു നിന്നാലേ ജയിക്കും. രാഷ്ട്രീയവത്കരിക്കരുത്. Pleaaaaase . ജെല്ലിക്കെട്ടാണ് നമ്മുടെ മാതൃക. മത സൗഹാർദം, കക്ഷി രാഷ്ട്രീയക്കാർ എല്ലാവരും വേണം. ഇനി 12 ദിവസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് വിഷയത്തിൽ 'അമ്മ'യും 'ഡബ്ല്യൂസിസി'യും വീണ്ടും നേർക്കുനേർ