Select Your Language

Notifications

webdunia
webdunia
webdunia
webdunia

43 വർഷത്തെ സേവനത്തിനിടെ ഒരു ദിവസംപോലും ലീവെടുത്തില്ല, വ്യത്യസ്തനായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ !

43 വർഷത്തെ സേവനത്തിനിടെ ഒരു ദിവസംപോലും ലീവെടുത്തില്ല, വ്യത്യസ്തനായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ !
, ബുധന്‍, 2 ഒക്‌ടോബര്‍ 2019 (13:54 IST)
ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന പറയുന്നവരാണ് നമ്മൾ. ഒരു ലീവ് പോലും എടുക്കാതെ ജോലി ചെയ്യുക എന്നത് ചിന്തിക്കാൻ പോലും നമുക്കാകില്ല. എന്നാൽ ഒരുദിവസം പോലും ലീവെടുക്കാതെ 43 വർഷം സേവനം പൂർത്തിയാക്കിയിരിക്കുകയാണ് റസൽ‌ഖൈമ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ.
 
ജനറല്‍ കമാന്‍ഡര്‍ അബ്ദുറഹിമാന്‍ ഒബൈദ് അല്‍ തനൂജിയാണ് ലീവെടുക്കാതെ 43 വർഷം പൊലീസ് സേനയിൽ ജോലി ചെയ്തത് റാക് പൊലീസിലെ ട്രാഫിക് പട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു അബ്ദുറഹിമാന്‍. പ്രഫഷണലിസത്തിലും അർപ്പണ ബോധത്തിലും തനൂജി ഒരു റോൾ മോഡലാണ് എന്നാണ് റാക് മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുവൈമി വ്യക്തമാക്കിയത്. അപൂർവ നേട്ടം സ്വന്തമാക്കിയ തനുജിന് റാക് പൊലീസ് പ്രത്യേക സ്വീകരണം നൽകി. ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്തത് എന്നായിരുന്നു തനൂജിന്റെ മറുപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വട്ടിയൂർക്കാവിലെ പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനത്തിന്: വേദിയിലിരുന്ന രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള