യുവതിയെ പീഡിപ്പിച്ച കേസ്: രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

യുവതിയെ പീഡിപ്പിച്ച കേസ്: രണ്ട് വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

Webdunia
വെള്ളി, 13 ജൂലൈ 2018 (10:46 IST)
കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസമായിരുന്നു വൈദികരില്‍ ഒരാള്‍ കീഴടങ്ങിയത്. ഇത് മറ്റുള്ളവര്‍ക്കു സമ്മര്‍ദമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
 
അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല. കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യുവാണ് കഴിഞ്ഞ ദിവസം കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപാകെ കീഴടങ്ങിയത്. 
 
മജിസ്ട്രേട്ട് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്‌ച തള്ളിയിരുന്നു. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞില്ല.
 
മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊളംബിയ ഭരിക്കുന്നത് മയക്കുമരുന്ന് മാഫിയ , സൈനിക നടപടിയുടെ സൂചന നൽകി ട്രംപ്

ഇന്‍ഡോര്‍ ജല ദുരന്തം: മരണസംഖ്യ 17 ആയി ഉയര്‍ന്നു

മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയത്, ഒന്നും പറയാത്തത് ജയിപ്പിച്ച ജനങ്ങളെ ഓർത്തുമാത്രം : ശ്രീലേഖ

നിയമസഭാ തെരെഞ്ഞെടുപ്പിൽ 85 സീറ്റ് ഉറപ്പ്, ഭരണം നൂറിലേറെ സീറ്റുകൾ നേടി ഉറപ്പിക്കാൻ 'ലക്ഷ്യ' ക്യാമ്പുമായി കോൺഗ്രസ്

നിയമനം കിട്ടുന്നതിന് കൈക്കൂലി കൊടുക്കേണ്ട അവസ്ഥ ഒരു ദശാബ്ദമായി കേരളത്തിലില്ല: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments