Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്ന് കോടതി

വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്ന് കോടതി

വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്ന് കോടതി
കൊച്ചി , ബുധന്‍, 11 ജൂലൈ 2018 (13:14 IST)
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ ഓർത്തഡോക്സ് വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുമ്പസാര രഹസ്യങ്ങൾ പുറത്ത് പറയും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വൈദികരുടെ പീഡനം. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിക്ക് മനസ്സിലായതിന് ശേഷമായിരുന്നു അറസ്‌റ്റിന് അനുമതി നൽകിയത്.
 
കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്യാൻ ആവശ്യമായ വസ്തുതകൾ ഉണ്ടെന്ന് മനസ്സിലാക്കിയത്. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ‌ പ്രതികളുടെ ആവശ്യങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജിയാണു കോടതി തള്ളിയത്. 
 
മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. വിധി പ്രതികൂലമായതിനാൽ വൈദികർ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപും കാവ്യയും മഞ്ജുവിനോടൊപ്പം, മീനാക്ഷി മാത്രം അമ്പിനും വില്ലിനും അടുക്കുന്നില്ല?! - മഞ്ജു മിണ്ടാതിരിക്കുന്നത് സത്യം തിരിച്ചറിഞ്ഞത് കൊണ്ടാണ്