Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ആർ എസ് എസ്'

'ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ആർ എസ് എസ്'

'ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ആർ എസ് എസ്'
, ബുധന്‍, 7 നവം‌ബര്‍ 2018 (08:46 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് ആര്‍ എസ് എസ് ആണെന്ന് രശ്‌മി നായർ‍. 'ഇന്ത്യയിലെ തന്നെ മറ്റു തീവ്രവാദ സംഘടനകള്‍ എന്നത് ആർ എസ് എസിന്റെ അനേകായിരം കൈകളില്‍ ഒന്നോ രണ്ടോ എണ്ണത്തിന്‍റെ വലിപ്പം മാത്രമുള്ളവയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തീവ്രവാദ സംഘടന കൂടിയാണ് ആര്‍ എസ് എസ് എന്ന് രശ്‌മി ഫേസ്‌ബുക്കിൽ കുറിച്ചു. 
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഞാന്‍ മനസിലാക്കിയിടത്തോളം പഠിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് RSS. ഇന്ത്യയിലെ തന്നെ മറ്റു തീവ്രവാദ സംഘടനകള്‍ എന്നത് RSSന്‍റെ അനേകായിരം കൈകളില്‍ ഒന്നോ രണ്ടോ എണ്ണത്തിന്‍റെ വലിപ്പം മാത്രമുള്ളവയാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തീവ്രവാദ സംഘടന കൂടിയാണ് RSS. ആ RSSന്‍റെ കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സന്‍ .

LDFസര്‍ക്കാരും അവര്‍ നിയന്ത്രിക്കുന്ന കേരളാ പോലീസും ഇന്ന് കേരളത്തില്‍ നേര്‍ക്കുനേര്‍ നേരിടുന്നത് എത്ര വലിയ അപകടത്തെ ആണ് എന്ന് നല്ല ബോധ്യമുണ്ട് . ഒരു മഞ്ഞു മലയുടെ മുകള്‍ ഭാഗമാണ് നിങ്ങള്‍ സന്നിധാനത്ത് കാണുന്ന തീവ്രവാദികള്‍ അതിന്‍റെ താഴേക്കുള്ള ഒരു വലിയ സംവിധാനം സംസ്ഥാനം കത്തിക്കാന്‍ തയ്യാറായി നില്‍പ്പുണ്ട് . അന്ന് മുസ്ലീം നാമധാരി പടി ചവിട്ടിയിരുന്നു എങ്കില്‍ അടുത്ത നിമിഷം ബംഗ്ലൂര്‍ നഗരത്തില്‍ ഉള്ള KSRTC(കേരള)യുടെ 47 ബസ്സുകള്‍ കത്തിക്കാനുള്ള പെട്രോളും ഡീസലും തങ്ങള്‍ വാങ്ങി വച്ചിരുന്നു എന്ന് വളരെ സ്വാഭാവികമായി ഒരു RSSകാരന്‍ പറഞ്ഞു പോകുന്നത് കഴിഞ്ഞ ആഴ്ച കേട്ടു. അന്നത് നടക്കാതെ പോയതിലെ നിരാശയും അവര്‍ക്കുണ്ട്.
 
ഞാനിപ്പോഴും പൂര്‍ണ്ണമായും പിണറായി വിജയന്‍ എന്ന നാട് മുഴുവന്‍ ഓടി നടന്നു രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് ആ സര്‍ക്കാരിനൊപ്പമാണ് അതിന്‍റെ ആഭ്യന്തര വകുപ്പിനോപ്പമാണ്. ഈ നാട് അതിജീവിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പവിത്രത നിലനിർത്താനുള്ള ശ്രമമല്ല, മറിച്ച് വർഗീയ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമമാണ്': ഇരുമുടിക്കെട്ടില്ലാതെ ആർ എസ് എസ് നേതാവ് പതിനെട്ടാം പടി കയറിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി