Webdunia - Bharat's app for daily news and videos

Install App

‘ഞങ്ങൾക്കാർക്കും വേണ്ടപ്പാ നിങ്ങടെ അംഗത്വം’- മോഹൻലാലിനെ പരിഹസിച്ച് റിമ കല്ലിങ്കൽ!

തിരിച്ചു വരണമെങ്കിൽ വീണ്ടും ആപ്ലിക്കേഷൻ കൊടുക്കണമെന്ന് മോഹൻലാൽ

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (17:44 IST)
താരസംഘടനായ അമ്മയിലേക്ക് തിരിച്ചു വരണമെങ്കിൽ ആദ്യം മുതൽ ആപ്ലിക്കേഷൻ നൽകണമെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചുവെന്ന് നടി റിമ കല്ലിങ്കൽ. ‘ഞങ്ങൾക്കാർക്കും വേണ്ടപ്പാ നിങ്ങളുടെ അംഗത്വം’ എന്നായിരുന്നു വിഷയത്തിൽ റിമയ്ക്ക് സംഘടനയെ അറിയിക്കാനുണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു റിമയുടെ പരിഹാസം നിറഞ്ഞ മറുപടി.
 
‘അമ്മ’ പ്രസി‍‍ഡന്റ് മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). കുറച്ചു ദിവസം മുൻപ് അമ്മ പ്രസിഡന്റ് ഞങ്ങളെ നടിമാർ എന്ന് പറഞ്ഞു. ഞങ്ങളുടെ പേരുപോലും പറയാൻ‌ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നു സംവിധായികയും നടിയുമായ രേവതി അഭിപ്രായപ്പെട്ടു.
 
താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ‌ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

25 കുട്ടികളോ അതില്‍ കുറവോ ഉള്ള കേരളത്തിലെ എച്ച്എസ് സ്‌കൂളുകള്‍ക്ക് സ്ഥിരം അധ്യാപക തസ്തിക നഷ്ടപ്പെടും

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

അടുത്ത ലേഖനം
Show comments