‘അയ്യപ്പനെ രക്ഷിക്കണം’- സമരയാത്രയിൽ സിനിമാ താരങ്ങളും!

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:13 IST)
ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം തുടരുന്നു. തുല്യ സ്വാതന്ത്ര്യവും അവസരവും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിഷേധങ്ങള്‍ ഇനിയും കടുപ്പിക്കുമെന്ന മുന്നറിയിപ്പാണ് പ്രതിഷേധകര്‍ നല്‍കുന്നത്.   
 
ചെങ്ങന്നൂരില്‍ നിന്ന് അടുത്ത ദിവസം ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയില്‍ സിനിമാ താരങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേക്ക് നടക്കുന്ന യാത്രയിലാണ് സിനിമാ താരങ്ങള്‍ പങ്കെടുക്കുക.
 
നടന്‍ ദേവന്‍, കൊല്ലം തുളസി, ശ്രീ അയ്യപ്പന്‍ സീരിയലിനായി വേഷമിട്ട കൗശിക് ബാബു , സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ എന്നിവരും പ്രതിഷേധ യാത്രയില്‍ പങ്കെടുക്കും. നേരത്തേ നടിമാരായ ഭാമ, നവ്യാ നായര്‍ എന്നിവര്‍ സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് വാദം പൊളിയുന്നു; കോഴിക്കോട് സീൽ ചെയ്ത സ്‌ട്രോങ് റൂം തുറന്നിട്ടില്ല

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'അവിടെയും ബോറടിച്ചു'; തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി.അൻവർ, ഇനി പുതിയ പാർട്ടി

'നിരന്തരം പ്രകോപനം'; എത്ര കിട്ടിയാലും യുഎസ് പഠിക്കില്ലെന്ന് ഇറാൻ, ഇനി ചർച്ചയില്ല

സ്ത്രീ വോട്ടർമാർ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകാം; തിരഞ്ഞെടുപ്പ് വിദഗ്ധൻ യശ്വന്ത് ദേശ്മുഖ്

അടുത്ത ലേഖനം
Show comments