Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം!

അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം!

ദുൽഖർ സൽമാൻ
, തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (13:07 IST)
മലയാളത്തിന്റെ കുഞ്ഞിക്കയും തെലുങ്ക് സൂപ്പർ താരം വെങ്കിടേഷും ഒന്നിക്കുന്നു. പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇതിഹാസ സമാനമായ ഒരു യുദ്ധകാല സിനിമയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ‍. മഹാനടിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു.

ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. എന്നാൽ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗോപി സുന്ദര്‍ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്.
 
മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ നാല്‍പ്പതോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം കമല്‍ ഹസ്സന്‍ സംവിധാനം ചെയ്ത വിശ്വരൂപം 2 ആണ്. നിഖില്‍ ഖോദ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യയിലെ ഏറ്റവും വലിയ സിനിമയുമായി മോഹൻലാൽ !