പരിഭാഷകയായി തിളങ്ങി സഫ; ചേർത്തുപിടിച്ച് രാഹുൽ; നിറകയ്യടി
രാഹുല്‍ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സഫ സെബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കരുവാരക്കുണ്ട് ഹൈസ്‌കൂളില്‍ എത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ നടത്തിയത് അതേ സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയായ സഫ സെബിന്‍.ഹൈസ്‌കൂളിലെ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സഫ സെബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.വലിയ അവസരമാണ് തനിക്ക് ലഭിച്ചതെന്നും പ്രസംഗം പരിഭാഷപ്പെടുത്തിയത് നന്നായെന്ന് രാഹുല്‍ഗാന്ധി തന്നോട് പറഞ്ഞതായും സഫ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഇപ്പോള്‍ അത് നടന്നെന്നും സഫ പറഞ്ഞു.ഇന്ന് മലപ്പുറത്ത് രണ്ടു പരിപാടികളിലാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുന്നത്.