Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രോപരിതലത്തിൽ സായിബാബയുടെ രൂപം തെളിഞ്ഞതായി വ്യാജപ്രചരണം

ചന്ദ്രോപരിതലത്തിൽ സായിബാബയുടെ രൂപം തെളിഞ്ഞതായി വ്യാജപ്രചരണം
, തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (19:04 IST)
ഭുവനേശ്വർ: ചന്ദ്രോപരിതലത്തിൽ സത്യസായി ബാബയുടെ രൂപം തെളിഞ്ഞതയി വ്യാപക പ്രചരണം. ബുധനാഴ്ച രാ‍ത്രിയോടെ ഭുവനേശ്വറിലാണ് സംഭവം ഉണ്ടായത്. പ്രചരണത്തിൽ വിശ്വസിച്ച് പലരൂം ചന്ദ്രനെ നോക്കി സായ് ഭജന പാടുക പോലും ചെയ്തു.  
 
പലർക്കും ബന്ധുക്കളിലൂടെ ഫോൺ വഴിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചത്. ഇത് വലിയ രീതിയിൽ പ്രചരിചതോടെ സാധരണക്കർക്കിടയിൽ വലിയ ചർച്ചാവിഷയമാവുകയും ചെയ്തു. നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാവുന്ന തരത്തിലുള്ള രൂപങ്ങളൊന്നുതന്നെ ഈ ദിവസം ചന്ദ്രോപരിതലത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
 
എവിടെ നിന്നുമാണ് ഇത്തരമൊരു റൂമർ പൊട്ടിപ്പുറപ്പെട്ടത് എന്നതിനെ സംബന്ധിച്ച് ആർക്കും യതൊരു ധാരണയുമില്ല. ‘തങ്ങളെ ഒരു ബന്ധു വിളിച്ച് സായി ബാബയുടെ രൂപം ചന്ദ്രനിൽ തെളിഞ്ഞിട്ടുണ്ട് എന്നു പറയുകയായിരൂന്നു. ഇതോടെ പുറത്തിരങ്ങി ചന്ദ്രനെ നോക്കിയെങ്കിലും പ്രത്യേകിച്ച് ഒരു രൂപവും തോന്നിയില്ല എന്ന് അശോക് ജെന എന്ന വീട്ടമ്മ പറയുന്നു. 
 
എന്നാൽ ചുരുക്കം ചിലർ സായ് ബാബയുടെ മങ്ങിയ രൂപത്തെ ചന്ദ്രോപരിതലത്തിൽ കണ്ടതായും പറയപ്പെടുന്നുണ്ട്. ഇത്തരത്തിൽ വ്യാജ പ്രചരനം നടത്തുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം എന്ന ജനവികാരം ഇവിടങ്ങളിൽ ശക്തമായിക്കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയിൽ അച്ഛനും അമ്മയും മരിച്ച് നാലുവർഷങ്ങൾക്ക് ശേഷം കുഞ്ഞ് പിറന്നു !