Webdunia - Bharat's app for daily news and videos

Install App

ആ കണ്ണീർ നിങ്ങൾ പിടിച്ചുനിർത്തി, നേട്ടങ്ങളെക്കുറിച്ചും ധോണി എന്ന വ്യക്തിയെക്കുറിച്ചും ഞാന്‍ അഭിമാനിക്കുന്നു: ഹൃദയംതൊടുന്ന കുറിപ്പുമായി സാക്ഷി

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2020 (13:23 IST)
\സ്വാതന്ത്ര്യ ദിനത്തിൽ ഒട്ടും ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ധോണി ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും അമ്പരപ്പിച്ചു. ഇപ്പോഴും വിരമിക്കൽ പ്രഖ്യാപനം ഉൾക്കൊള്ളാൻ ആരാധകർക്ക് ആയിട്ടില്ല. ധോണിയുടെ വിരമിക്കലിൽ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിയ്ക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണി.  
 
അസ്തമയ സൂര്യനെ നോക്കി നിൽക്കുന്ന ധോണിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സാക്ഷിയുടെ കുറിപ്പ്. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രണ്ട് ഇമോജികൾ മത്രമായിരുന്നു സാക്ഷിയുടെ കമന്റ്. പിന്നാലെയാണ് സാക്ഷി വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. 'നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. ക്രിക്കറ്റിന് നിങ്ങള്‍ കാട്ടിയ മികവിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും നിങ്ങള്‍ എന്ന വ്യക്തിയെക്കുറിച്ചും ഞാന്‍ അഭിമാനിക്കുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 

You should be proud of what you have achieved. Congratulations on giving your best to the game. I am proud of your accomplishments and the person you are! I am sure you must have held those tears to say goodbye to your passion. Wishing you health, happiness and wonderful things ahead! #thankyoumsd #proud “People will forget what you said, people will forget what you did, but people will never forget how you made them feel.” — Maya Angelou

A post shared by Sakshi Singh Dhoni (@sakshisingh_r) on

അഭിനിവേശത്തോട് വിടപറയുമ്പോള്‍ നിങ്ങള്‍ ആ കണ്ണുനീര്‍ പിടിച്ചുനിർത്തി എന്ന് എനിക്ക് ഉറപ്പുണ്ട്. ആരോഗ്യവും സന്തോഷവും നേരുന്നു. ജീവിതത്തിൽ ഇനിയും മനോഹാരിതകൾ സംഭവിയ്ക്കട്ടെ'. നിങ്ങൾ പറഞ്ഞതും ചെയ്തതുമെല്ലാം ആളുകൾ മറന്നേക്കാം പക്ഷേ നിങ്ങൾ നൽകിയ അനുഭവങ്ങൾ ആളുകൾ ഒരിയ്ക്കലും മറക്കില്ല എന്ന മായ ആഞ്ചെലോയുടെ പ്രശസ്തമായ വാക്യത്തോടെയാണ് സാക്ഷി പോസ്റ്റ് അവസാനിപ്പിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments