Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലപ്പെട്ടുവെന്ന് വരുത്തിതീർത്തു, കാമുകിക്കൊപ്പം നാടു വിട്ടു; സന്ദീപിന്റെ ഒളിച്ചോട്ടം പൊളിച്ചടുക്കി പൊലീസ്

മരിച്ചു പോയ ഭർത്താവിനെ കണ്ട് അന്തം‌വിട്ട് ഭാര്യ; സന്ദീപിന്റെ ഒളിച്ചോട്ടം പൊലീസ് പൊളിച്ചടുക്കിയത് ഇങ്ങനെ

കൊല്ലപ്പെട്ടുവെന്ന് വരുത്തിതീർത്തു, കാമുകിക്കൊപ്പം നാടു വിട്ടു; സന്ദീപിന്റെ ഒളിച്ചോട്ടം പൊളിച്ചടുക്കി പൊലീസ്
, ശനി, 29 ഡിസം‌ബര്‍ 2018 (11:56 IST)
ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് നാടുവിട്ട യുവാവിനെ പിടികൂടി പൊലീസ്. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഐബേർഡ് മാർക്കറ്റിങ് മാനേജരുമായ എസ്.സന്ദീപിനേയും കാമുകി അശ്വനിയേയും കഴിഞ്ഞ ദിവസമാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്.
 
വീട്ടുകാരേയും നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ കബളിപ്പിച്ചാണ് സന്ദീപ് മുംബൈയിലേക്കു കടന്നത്. താൻ കൊല്ലപ്പെട്ടുവെന്ന് വരുത്തിതീർക്കുകയായിരുന്നു സന്ദീപ് ചെയ്തത്. പൊലീസിന്റെ സൂഷ്മമായ അന്വേഷണത്തിനൊടുവിലാണ് കേസ് തെളിഞ്ഞത്.
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ട്രക്കിങ്ങിനെന്ന വ്യാജേന സന്ദീപ് കഴിഞ്ഞ മാസം ബൈക്കിൽ കർണാടകയിലേക്കു പുറപ്പെട്ടു. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല. കൊപ്പ– ഹരിഹര റൂട്ടിലെ കാനനപാതയിൽ തുംഗഭദ്ര നദിക്കരയിൽ സന്ദീപ് ബൈക്ക് നിർത്തി. പിടിവലി നടത്തിയ രീതിയിൽ ബൂട്ടിന്റെ പാടുകൾ ഉണ്ടാക്കി. മൊബൈൽ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി. 
 
സന്ദീപിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. കർണാടക പൊലീസ് സംഭവസ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ബോഡി കണ്ടെത്താനായില്ല. ഇതിനിടെ അശ്വിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി. പെൺകുട്ടി ജോലി ചെയ്ത സ്ഥലവും മറ്റും അന്വേഷിച്ചെത്തിയ പൊലീസാണ് അശ്വിനി കുറച്ചുകാലം സന്ദീപിനൊപ്പം ജോലി ചെയ്തെന്നു മനസ്സിലാക്കിയത്.  
 
ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇരുവരുടെയും ഫോണിലെ മുൻ‌കാല ഫോൺ‌വിളികൾ പരിശോധിച്ചു. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. സന്ദീപാണ് ആദ്യം മുംബൈയിൽ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ പുതിയ ഫോൺ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബർ ഉദ്യോഗസ്ഥർ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്. 
 
വീട്ടുകാർക്കോ പൊലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പൊലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീർത്തതെന്നു സന്ദീപും പറഞ്ഞു. മരിച്ചെന്ന് കരുതിയ ഭർത്താവിനെ കോടതി മുറിയിൽ വെച്ച് കണ്ട സന്ദീപിന്റെ ഭാര്യ ഞെട്ടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തലാഖ് ചര്‍ച്ചക്കിടെ ലോക്‍സഭയില്‍ നിന്നും മുങ്ങിയെന്ന വിമര്‍ശനം; കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി