Webdunia - Bharat's app for daily news and videos

Install App

അയ്യന് മുന്നിൽ നിന്നു കൊണ്ട് ഐജി ശ്രീജിത്ത് എന്തിനായിരിക്കും കരഞ്ഞത്? ആ കണ്ണുകൾ നിറഞ്ഞൊഴുകിയതിന് കാരണമെന്താവും?- സംഗീത ലക്ഷ്‌മണ എഴുതുന്നു

അയ്യന് മുന്നിൽ നിന്നു കൊണ്ട് ഐജി ശ്രീജിത്ത് എന്തിനായിരിക്കും കരഞ്ഞത്? ആ കണ്ണുകൾ നിറഞ്ഞൊഴുകിയതിന് കാരണമെന്താവും?- സംഗീത ലക്ഷ്‌മണ എഴുതുന്നു

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (12:39 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് നിരവധി സ്‌ത്രീകളാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ എത്തിയത്. എന്നാൽ നട അടക്കുന്ന ദിവസം ഐജി ശ്രീജിത്ത് നിറകണ്ണുകളോടെ അയ്യപ്പനെ തൊഴുതത് വളരെയധികം ചർച്ചയായിരുന്നു. കുറ്റബോധം കൊണ്ട് മാപ്പിരന്നതാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്‌മൺ.
 
തന്റെ സുഹൃത്തായ ഐജി ശ്രീജിത്ത് കടുത്ത ഈശ്വര വിശ്വാസിയാണെന്നും അതിന്റെ പ്രതിഫലനമാണ് സന്നിധാനത്ത് കണ്ടതെന്നുമാണ് സംഗീത പറയുന്നു
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
എന്നാലും. എന്തിനായിരിക്കും.
 
അയ്യന് മുന്നിൽ നിന്നു കൊണ്ട് IGP ശ്രീജിത്ത് എന്തിനായിരിക്കും കരഞ്ഞത്? ആ കണ്ണുകൾ നിറഞ്ഞൊഴുകിയതിന് കാരണമെന്താവും?
 
ചില സൗഹൃദങ്ങൾ നമ്മെ അഹങ്കാരികളാക്കും എന്നാണ്. ശ്രീജിത്ത് എന്റെ കൂട്ടുകാരനാണ് എന്ന് കരുതാനാണ് എനിക്കിഷ്ടം. ശ്രീജിത്ത് എന്ന കൂട്ടുകാരനെ ചൊല്ലി അങ്ങനൊരു അഹങ്കാരം എനിക്ക് നേരത്തെയുണ്ടായിരുന്നത് പത്തിരട്ടി കൂടിയിട്ടാണുള്ളത് ഇപ്പോൾ. 
Honestly, nevertheless; I am acutely disturbed by the sight of this photograph. 
Of all that I know of Sreejith, അതിതീവ്രമായ ഈശ്വരവിശ്വാസിയാണ്. ചെറിയ പ്രായം മുതൽ മൂകാബിക ദേവിയുടെ ഭക്തൻ. മൂകാബിക ദേവിയുടെ മകനാണ് താൻ എന്നാണ് ശ്രീ പറയാറുള്ളത്. മൂകാബിക ദേവിയുടെ ഭക്തയാണ് ഞാനും. ശ്രീയോട് ഞാൻ പറഞ്ഞത് ആ വഴിക്ക് നിങ്ങൾ എനിക്ക് ആങ്ങളയും ഞാൻ നിങ്ങൾടെ പെങ്ങളുമാണ് എന്നാണ്. 'We are siblings' എന്നാണ് എന്നോട് ശ്രീ മറുപടി പറഞ്ഞത്. ഞാൻ ആകെ മൂന്ന് തവണ പോയി മൂകാബിക ക്ഷേത്രത്തിൽ തൊഴുതിട്ടുണ്ടെങ്കിൽ ശ്രീജിത്ത് കഴിഞ്ഞ മുന്ന് പതിറ്റാണ്ടുകളായി എല്ലാ മാസവും, മാസത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും പോയി മൂകാബിക ക്ഷേത്രത്തിൽ തൊഴുതു വരും. ശ്രീജിത്തിന്റെ ഭാര്യകുട്ടി ധന്യ ദിവസവും ഓരോരോ ക്ഷേത്രങ്ങളിലേക്കാണ് പോവുക. ആഴ്ച്ചയിൽ ഏഴ് ദിവസവും ഏഴ് ക്ഷേത്രങ്ങളാണ് ധന്യയ്ക്ക്. അത്രമേൽ ഈശ്വരവിശ്വാസികളാണ് അവർ.
------------------------------------
പോലീസ് വകുപ്പിൽ ഒരു പാട് സുഹ്യത്തുകളുണ്ട് എനിക്ക്. IGP ക്ക് തുല്യവും IGP ക്ക് മുകളിലും IGP ക്ക് താഴെയുമൊക്കെയുള്ള ഉദ്ദ്യോഗസ്ഥർ. എന്നാൽ എന്റെ വ്യക്തിപരമായ എന്ത് ആവശ്യത്തിനും സഹായം തേടി ഞാൻ വിളിക്കുന്ന ആദ്യത്തെ പേര് ശ്രീജിത്തിന്റെതാണ്. "Strange are the ways you occur in my thoughts, this time it's....." എന്ന് ഞാൻ പറഞ്ഞു തുടങ്ങുമ്പോ തന്നെ ശ്രീക്ക് കാര്യം പിടി കിട്ടും. പിന്നീട് അടുത്ത തവണ " Sree, I am going to ask you for a favour" എന്നൊക്കെ introduction കൊടുത്തു കൊണ്ടാവും മറ്റെന്തെങ്കിലും സഹായം ആവശ്യപ്പെടുക. 
എനിക്കറിയാവുന്ന അടുത്തു പരിചയവും സൗഹൃദവുമുള്ള പോലീസ് ഉദ്ദ്യോഗസ്ഥരിൽ നിന്ന് ശ്രീജിത്ത് എനിക്ക് വ്യത്യസ്ഥനാവുന്നത് എന്റെ ആവശ്യമെന്ത് എന്നത് ശ്രദ്ധയോടെ കേട്ട ശേഷം 'തിരിച്ചു വിളിക്കാം' എന്ന് മാത്രമാവും ശ്രീ പറയുക. ഇങ്ങോട്ട് ചോദ്യങ്ങളുണ്ടാവില്ല. 
നിയമപരമായി അതിലെന്താണ് ഒരു പോലീസ് ഉദ്ദ്യോഗസ്ഥന് ചെയ്യാൻ കഴിയുക, അതു മുഴുവൻ ചെയ്യാനുള്ള നടപടികൾ തുടങ്ങി വെച്ച ശേഷമാവും എന്നെ ശ്രീ തിരിച്ചു വിളിക്കുന്നത്. നേർവഴിക്കുള്ള സഹായങ്ങൾ മാത്രമാണ് ഞാൻ ശ്രീയോട് ഇന്നുവരെ ചോദിച്ചിട്ടുള്ളത്. അത്തരം ആവശ്യങ്ങൾ മാത്രമാണ് എനിക്ക് ചോദിക്കാനുണ്ടായത് എന്നത് കൊണ്ട് മാത്രമല്ലത്. പാടില്ലാത്തത് ആവശ്യപ്പെട്ട് ശ്രീജിത്തിനെ വിളിച്ചിട്ട് കാര്യമില്ല എന്നെനിക്ക് അറിയാവുന്നത് കൊണ്ട് കൂടിയാണത്. ഒറ്റ വരിയിൽ പറഞ്ഞാൽ; നേരായ ഒരു കാര്യത്തിന് പോലീസ് വകുപ്പിന്റെ സേവനം, സഹായം- അതിന് എനിക്ക് മറുപടി ശ്രീജിത്ത് IPS തന്നെ.
ഈ ഫോട്ടോ കണ്ടപ്പോൾ മുതൽ ഞാൻ വല്ലാതെ disturbed ആയതിന് കാരണം ഇതൊന്നുമല്ല. എനിക്കറിയാവുന്ന ശ്രീജിത്തിന് ഇത്ര intense ആയ ഒരു മുഖമില്ല. ശ്രീ ചിരിച്ച് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. ഉറക്കെ, ഒച്ചത്തിൽ വലിയ ബഹളത്തോടെ സംസാരിക്കുന്ന ശ്രീജിത്ത്. പറയുന്ന കാര്യങ്ങളെ കുറിച്ച്- അത് ഉപനിഷത്തുക്കളെ കുറിച്ചായാലും പോലീസിലെ പണിയെ കുറിച്ചായാലും- ഗഹനമായ അറിവ്. വ്യക്തവും ശക്തവുമായ ഉൾബോധം. അതിമനോഹരമായ ഭാഷാ പ്രാവീണ്യം. 
As for the lighter side of Sree, എത്ര ചെറിയ സംഭവത്തെയും അതീവരസകരമായി നമ്മേ പറഞ്ഞു കേൾപ്പിക്കും. ശ്രീ പറയുന്നത് കേട്ട് ചിരിച്ച് ചിരിച്ച് എനിക്ക് ശ്വാസം മുട്ടിപോയിട്ടുണ്ട്. ചിരിച്ച് ചിരിച്ച് ഞാൻ ചുമച്ചു പോയിട്ടുണ്ട്. ചിരിച്ച് ചിരിച്ച് ഒടുവിൽ ശ്വാസം കിട്ടാതെ 'Let me call you back after sometime' എന്ന് പറഞ്ഞ് എനിക്ക് ഫോൺ കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. 'ഇന്നത്തേക്ക് മതീ ട്ടാ ഇനി എനിക്ക് ചിരിക്കാൻ വയ്യ' എന്ന് ഞാൻ എത്രയോ തവണ പറഞ്ഞു പോയിട്ടുണ്ട്. "Call me later then when you are out of your dumb shell, I have something more interesting to tell you." എന്ന് ശ്രീ പറയുന്നത് കേൾക്കുമ്പോ തന്നെ ഞാൻ പിന്നേം ചിരി തുടങ്ങും. അന്യായമായ sense of humour ആണ് ശ്രീയുടെ കൈവശമുള്ളത്. അന്യായം. ഹോ! 
ഇനിയുമുണ്ട് ശ്രീയെ കുറിച്ച് എനിക്ക് പറയാൻ ഒരുപാട് ഒരുപാട് നല്ല കാര്യങ്ങൾ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത തോതിൽ നന്മകളുള്ള എന്റെ കൂട്ടുകാരൻ. 
തൽക്കാലം ഇത് കൂടി പറയാവുന്നതാണ്. എത്ര പേർക്ക് അറിയാമെന്നറിയില്ല. IPS കാരനാവുന്നതിന് മുൻപ് Customs ഉദ്ദ്യോഗസ്ഥനായിരുന്ന ശ്രീജിത്ത് അതിനും മുൻപാണ് എന്ന് പറഞ്ഞതാണ് ഓർമ്മ- ആകാശവാണിയിൽ ജോലി ചെയ്തിരുന്നു. അവിടെ auditioned singers പട്ടികയിൽ ഇടവും നേടിയിട്ടുള്ള ഒരു പാട്ടുകാരൻ കൂടിയാണ് ശ്രീജിത്ത്. IPS കിട്ടിയതിന് ശേഷം പാട്ടുകാരന്റെ പാട്ടൊക്കെ എങ്ങോ പോയി പോലും. ശ്രീയുടെ സംസാരത്തിന് പൊതുവെ സുഖമുള്ള ഒരു rhythm ഉണ്ട്. സ്വരവും നല്ലതാണ്. ഞാനാണ് ചോദിച്ചത് " Do you sing??" എന്ന്. അടുത്ത കാലത്ത് ഒരു family function ൽ പാടിയ പാട്ടിന്റെ video കണ്ടപ്പോഴാണ് സത്യത്തിൽ ഞാൻ ഞെട്ടിയത്. ഒറ്റ തവണ പോലും റിഹേർസൽ എടുക്കാതെ effortless ആയി നിന്ന് പാടിയിരിക്കുന്നു 'സർഗ്ഗം' സിനിമയിലെ 'സംഗീതമേ അമരസല്ലാപമേ' എന്നു തുടങ്ങുന്ന ഗാനം.!! 
എല്ലാ മാസവും പോകാറുള്ള മുകാബികാ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ശബരിമല ഡ്യൂട്ടി assign ചെയ്ത് കിട്ടിയത്. ഇത്തവണ അതുകൊണ്ട് മൂകാബികയ്ക്ക് പോകുന്നില്ല ശബരിമലയ്ക്ക് പോകുന്നു എന്ന് കേട്ടപ്പോ തന്നെ ഞാൻ പറഞ്ഞത് -'അമ്മ നിയോഗിച്ചതാണ് ശബരിമല പ്രശ്നം പരിഹരിക്കുന്നതിന്' എന്നാണ്. 
ശബരിമല വിഷയം ശ്രീജിത്ത് കൈകാര്യം ചെയ്ത രീതിയിൽ ഞാൻ വല്ലാതെ, വല്ലാതെ impressed ആണ്. Salute, and a real big one at that.!! ശ്രീയുടെ തിരക്കൊഴിയട്ടെ, 2-3 ദിവസങ്ങൾ കഴിഞ്ഞ് വിളിച്ച് appreciation അറിയിക്കാം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് ഈ ഫോട്ടോ ശ്രദ്ധയിൽ പെട്ടത്. പറഞ്ഞു വന്നത് ഇതാണ്; 
As a police officer; Sreejith is bold, efficient, benevolent, simply straight.
As a friend, Sree is a thorough and an absolute gentleman. Affectionate, Chivalrous, Thoughtful. Considerate. Inflammably humorous. 
ഇതെല്ലാമായ ശ്രീജിത്തിന് ഇത്രയേറെ intense ആയ ഒരു മുഖമില്ല. ശ്രീ ഇത്രമേൽ തീവ്രമായി അനുഭവിച്ച emotion എന്താണ്? എന്തായിരുന്നു ആ മനസ്സിൽ? ഈശ്വരനെ വിളിച്ചതോ അതോ ഈശ്വരനെ അറിഞ്ഞതോ? 
അടുത്ത തവണ ശ്രീയെ കാണുബോൾ ഞാനിതൊന്നും ചോദിക്കില്ല. ഇല്ല, ഇതൊന്നും ഞാൻ ചോദിക്കില്ല. ശ്രീ പറഞ്ഞു തന്നാലും എനിക്കത് മനസ്സിലാവില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments