Webdunia - Bharat's app for daily news and videos

Install App

അമ്മയെ പിളർത്താൻ ശ്രമിച്ചതാര്? - മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി ശാരദക്കുട്ടി

ദിലീപും അമ്മയും മോഹൻലാലിനെ വെള്ളം കുടിപ്പിക്കുന്നു?!

Webdunia
ഞായര്‍, 1 ജൂലൈ 2018 (13:36 IST)
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയ്ക്കെതിരെ ഉയർന്ന വിവാദങ്ങളിൽ ഇന്നലെയാണ് പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചത്. അമ്മയെ പിളർക്കരുതെന്ന് മോഹൻലാലടങ്ങുന്ന കമ്മിറ്റി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. അമ്മയെ പിളർത്തിയത് ജനങ്ങളാണോയെന്ന് എഴുത്തുകാരി ശാരദക്കുട്ടി ചോദിക്കുന്നു.
 
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
A. M. M. Aയെ പിളർക്കാൻ ശ്രമിച്ചതാരാണ്?
പാർട്ടിയുടെ ഔദ്യോഗിക കുറിപ്പിൽ അങ്ങനെയൊരു പരാമർശം കണ്ടു.
 
ആരാണ് ഗൂഢാലോചനക്കാർ? ആ സ്ത്രീകൾക്കു പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പർ? വനിതാ കമ്മീഷൻ അധ്യക്ഷ? സെൻട്രൽ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ? മന്ത്രിമാർ? മറ്റുത്തരവാദപ്പെട്ട പാർട്ടി മെമ്പർമാർ? സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം ? ഇവരുൾപ്പെടെ, പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവർ? ഇവരാണോ ഗൂഢാലോചനക്കാർ? ജനപ്രതിനിധികൾ മറുപടി പറയണമെന്നു തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്. അതാണോ ഗൂഢാലോചന?
 
പാർട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ് .ഇപ്പോൾ പെരുമാറുന്നതു പോലെ വെറും ഹാസ്യനടൻ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളിൽ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവർ സംഘടനാ മീറ്റിങ്ങിൽ , ഊർമ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാൽ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന? ഊർമ്മിളാ ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാർക്കാണ് അറിയാത്തത്?
 
തൊഴിലിടത്തിൽ സഹപ്രവർത്തകക്കുണ്ടായ നീതി നിഷേധത്തിൽ കൂടെ നിൽക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ പ്രതിനിധികളാണെന്നു പറയുന്നതാണോ ഗൂഢാലോചന?
 
A. M. M. A ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവൾക്കൊപ്പമെന്നു പറഞ്ഞാൽ അവൾക്കൊപ്പം, അവളെ പിന്തുണക്കുന്നവർക്കൊപ്പം എന്നാണർഥം.
 
അല്ലാതെ w c cയുടെ തോളിൽ തട്ടി വെൽഡൺ എന്നു പറയുകയും ഗൂഢാലോചന നടത്തി A. M. M. A യെ പിളർക്കരുതെന്നൊരു താക്കീതും.. നന്നായിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments