Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനെതിരെ നടക്കുന്നത് ദുരുദ്ദേശപരമായ ഒറ്റതിരിഞ്ഞുള്ള ആക്രമണമെന്ന് കെ സുരേന്ദ്രൻ

മോഹൻലാലിനെതിരെ നടക്കുന്നത് ദുരുദ്ദേശപരമായ ഒറ്റതിരിഞ്ഞുള്ള ആക്രമണമെന്ന് കെ സുരേന്ദ്രൻ
, ഞായര്‍, 1 ജൂലൈ 2018 (11:26 IST)
നടി അക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ വീണ്ടും അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടർന്ന് മോഹൻലാലിനെതിരെ നടക്കുന്നത് ദുരുദ്ദേശപരമായ ഒറ്റതിരിഞ്ഞുള്ള ആക്രമണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
 
എന്തേ പ്രതിഷേധക്കാർ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രൻമാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല? അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിൻറെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാർ കാണുന്നില്ല? സുരേന്ദ്രൻ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 
 
മോഹൻലാൽ ഉൾപ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാൽ ഇപ്പോൾ മോഹൻലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നിൽക്കാനോ ഒന്നുമല്ല. നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിന് മോഹൻലാൽ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിർത്തിരുന്നുവോ? 
 
എന്തേ പ്രതിഷേധക്കാർ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രൻമാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല? അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിൻറെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാർ കാണുന്നില്ല? 
 
ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാൽ വസ്തുത ബോധ്യപ്പെടും. ഇതിൻറെ പിന്നിൽ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹൻലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികൾ ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാൽ മറിച്ചും പ്രതികരണങ്ങളുണ്ടാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വീട്ടിലെ 11 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതക സാധ്യത തള്ളാതെ പൊലീസ്