'പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്'
						
		
						
				
'പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്'
			
		          
	  
	
		
										
								
																	സിപിഎമ്മിനേയോ സർക്കാരിനേയോ എതിർത്താലുടൻ സംഘിയാണെന്ന് പറയരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സംഘിയാക്കുന്നതിലും ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുന്നതാണ് ഉത്തമമെന്നും ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
 
 			
 
 			
					
			        							
								
																	
	 
	ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
	 
	ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
	 
	ആശയപരമായി സി പി എമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ. അതിൽ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാൽ അതെനിക്കപമാനമാ.. അത്ര തന്നെ..
	 
	ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.