മഴമേഖങ്ങൾ കൊണ്ട് മൂടി, സാറ്റലൈറ്റ് ചിത്രത്തിൽ കേരളം കാണാനില്ല !

തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (14:56 IST)
കേരളത്തിൽ മഴ തകർത്തു പെയ്യുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ മൂടിക്കെട്ടിയ അവസ്ഥയാണ് മഴ മേഘങ്ങൾ കേരളത്തെ മൂടി എന്ന് പറയാം കേരളത്തിന്റെ സാറ്റ‌ലൈറ്റ് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാരണം മറ്റൊന്നുമല്ല. കേരളത്തെ ചിത്രങ്ങളിൽ കാണാനില്ല.
 
മഴമേഘങ്ങൾ കേരളത്തെ കാണാനാവാത്ത വിധത്തിൽ മറച്ചിരിക്കുകയാണ്. ഒക്ടോബർ 21ന് പകർത്തിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിൽ ആകെ മഴ മേഘങ്ങൾ മൂടിയ അവസ്ഥയിലാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നണ് സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അറബിക്കടലിൽ കേരളത്തിനും ലക്ഷദ്വിപിനുമിടയിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കേര:ളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ മഴക്ക് കാരണം.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കനത്ത മഴ നാളെയും തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്