സീതയിലെ ചതി? ഇനി രാമൻ വരില്ല?

സംവിധായകന്റെ അറിവോടെയോ?

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2019 (17:03 IST)
ഫ്‌ളവേഴ്‌സിലെ ജനപ്രിയ സീരിയലായ സീതയിലേക്ക് നായകൻ ഇന്ദ്രൻ തിരികെയെത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. എന്നാൽ, ഇന്ദ്രൻ തിരികെ വന്നെങ്കിലും താരത്തിനെ കൂടുതൽ സമയം സ്ക്രീനിൽ കാണിക്കുന്നില്ല എന്ന പരാതിയും ആരാധകർക്കുണ്ട്. 
 
അതേസമയം, സീതയേയും ഇന്ദ്രനേയും ഏറ്റെടുത്ത് ആഘോഷമാക്കുമ്പോൾ പലരും മറന്ന് പോകുന്നത് രാമനെന്ന കഥാപാത്രത്തെയാണ്. സീരിയലിന്റെ തുടക്കത്തിൽ സീതയും രാമനുമായിരുന്നു നായികാ നായകന്മാർ. അപ്പോൾ വില്ലനും, സഹനടനും മാത്രമായിരുന്നു ഇന്ദ്രൻ. പിന്നീട് കഥ മുന്നോട്ട് പോയപ്പോഴാണ് രാമൻ സീതയെ ഒഴിവാക്കിയതും ഇന്ദ്രൻ തന്റെ പത്നിനായി സ്വീകരിക്കുന്നതും.
 
എന്നാൽ, ഇപ്പോൾ ഇന്ദ്രൻ തിരികെ വന്നപ്പോൾ രാമനെ പൂർണമായും ഒഴിവാക്കിയെന്നാണ് ആരാധകർ പറയുന്നത്. ഇതിനിടയിൽ സീരിയലിൽ നിന്നും തൽക്കാലത്തേക്ക് അവധിയെടുക്കുകയാണെന്ന് രാമനായി അഭിനയിക്കുന്ന ബിപിൻ ജോസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 
 
സീതയിൽ നിന്നും തൽക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്നാണ് ബിപിൻ അറിയിച്ചിരിക്കുന്നത്. ഇടവേളയുടെ കാരണം അറിയില്ലെങ്കിലും ഇന്ദ്രന്റെ തിരിച്ച് വരവിന് ശേഷമാണ് ഈ തീരുമാനമെന്നും ചിലർ പറയുന്നു. രാമന്റെ ഇടവേളയ്ക്ക് പിന്നിൽ ആരുടെയെങ്കിലും ചതിയുണ്ടോയെന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: 'കൂടാന്‍ വേണ്ടി കുറഞ്ഞതാ'; ഇന്നത്തെ സ്വര്‍ണവില ഞെട്ടിക്കും !

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിക്ക് മുന്നില്‍ ഹാജരാവാന്‍ സാവകാശം തേടി എന്‍ വാസു

ഇന്നും മഴ കനക്കും; തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മുന്നറിയിപ്പ്

അദ്വാനിയുടെ രഥയാത്രയെ ന്യായീകരിച്ച് ശശിതരൂര്‍: തരൂര്‍ പറയുന്നത് സ്വന്തം അഭിപ്രായമാണെന്ന് കോണ്‍ഗ്രസ്

മന്ത്രി കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments