Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുവന്ന പട്ടുസാരി ചുറ്റി കൈയ്യിൽ വാളുമായി ആൾ ദൈവം; പിടിച്ച് വലിച്ച് ജീപ്പിനകത്തിട്ട് പൊലീസ്, വീഡിയോ

ചുവന്ന പട്ടുസാരി ചുറ്റി കൈയ്യിൽ വാളുമായി ആൾ ദൈവം; പിടിച്ച് വലിച്ച് ജീപ്പിനകത്തിട്ട് പൊലീസ്, വീഡിയോ

അനു മുരളി

, വ്യാഴം, 26 മാര്‍ച്ച് 2020 (10:34 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ നിർദേശങ്ങളെല്ലാം കാറ്റിൽ പടർത്തി നിരത്തിലിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയാണ് അതാത് സംസ്ഥാനത്തെ പൊലീസ് സ്വീകരിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് പൊതുസ്ഥലത്ത് ആളെ കൂട്ടിയ ആൾദൈവത്തെ അറസ്റ്റ് ചെയ്തത റിപ്പോർട്ട് ആണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്.
 
ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദ പൂർവയിലാണ് സംഭവം. ചുവന്ന സാരിയുടുത്ത് കൈയ്യിൽ വാളുമായി നിൽക്കുന്ന സ്ത്രീ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇവർ സ്വയം 'മാ ആദി ശക്തി' എന്നാണ് വിളിക്കുന്നത്. ആളെക്കൂട്ടി ചർച്ച നടത്തുന്നത് ശ്രദ്ധയിൽ പെട്ട പൊലീസ് എത്തി ഇവരോട് മാറാൻ ആവശ്യപ്പെടുകയായിരുന്നു.
 
എന്നാൽ, ഇതനുസരിക്കാൻ ഇവരും വിശ്വാസികൾ എന്ന് പറയുന്നവരും തയ്യാറായില്ല. ഇവർ പൊലീസിനു നേരെ വാളുയർത്തി വീശുകയും ചെയ്തു. കഴിയുമെങ്കിൽ എന്നെ ഇവിടെ നിന്നും മാറ്റാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇതോടെ വനിതാപൊലീസ് ആൾദൈവത്തെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. വിശ്വാസികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജും നടത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: രാജ്യം അടച്ചിടുന്നത് മൂലം ഇന്ത്യയ്‌ക്ക് നഷ്ടം ഒമ്പതുലക്ഷം കോടിയെന്ന് വിദഗ്‌ധർ