‘ചേച്ചി എന്റെ കൂടെപ്പിറപ്പാണ്, ഇനിയും ആ കണ്ണിര് കാണാൻ എനിക്ക് വയ്യ‘; സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാനൊരുങ്ങി പൊന്നമ്മ ബാബു

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (20:44 IST)
അമ്മ വേഷങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചതയായ അഭിനയത്രിയാണ് സേതുലക്ഷ്മി. തന്റെ മകന്റെ കിഡ്നി  മാറ്റിവക്കൽ ശസ്ത്രക്രിയക്കായി ഓടി നടന്ന് ജോലി ചെയ്യുന്ന ഈ അമ്മയുടെ കഥ മലയാള സിനിമലോകം അമ്പരപ്പോടെയാണ് കേട്ടത്. ഇതോടെ സമൂഹ്യ മാധ്യമങ്ങളിലൂടെയും സിനിമാ ലോകത്തുനിന്നും സേതുലക്ഷ്മിയെ തേടി നിരവധി സഹായങ്ങൾ എത്തി. ഇപ്പോഴിതാ സേതുലക്ഷിമിയുടെ മകന് കിഡ്നി നൽകാൻ തയ്യാറായിരിക്കുകയാണ് നടി പൊന്നമ്മ ബാബു. 
 
‘ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം‘ എന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി ഇക്കാര്യം പറഞ്ഞത്. 
 
14 വർഷങ്ങളായി സേതുലക്ഷ്മിയുടെ മകൻ വൃക്ക രോഗത്താൽ ചികിത്സയിലാണ്. പണം പ്രശ്നമായതിനാൽ പല ആശുപത്രികളിൽനിന്നും ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്ന് സേതുലക്ഷ്മി പറഞ്ഞിട്ടുണ്ട്. പൊന്നമ്മ ബാബുനെ കൂടാതെ മറ്റു രണ്ട് പേരും മകന് കിഡ്നി  നൽകാൻ തയ്യാറായി വന്നിട്ടുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ് സേതിലക്ഷ്മി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസടക്കമുള്ളവർ പ്രതിക്കൊപ്പം, പ്രായമായ ആളല്ലെ പരാതി പിൻവലിച്ചൂടെ, പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ ഇടനിലക്കാരുടെ സമ്മർദ്ദമെന്ന് അതിജീവിത

വി കെ പ്രശാന്തിനോട് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ, പറ്റില്ലെന്ന് മറുപടി

കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്, പിണറായി വിജയന്റെ ബുള്‍ഡോസര്‍ രാജ് പ്രതികരണത്തിനെതിരെ ഡി കെ ശിവകുമാര്‍

വിചിത്രം, വൈരാഗ്യം; പ്രശാന്തിനോടു എംഎല്‍എ ഓഫീസ് ഒഴിയാന്‍ കൗണ്‍സിലര്‍ ശ്രീലേഖ

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്: വി വി രാജേഷ് മേയറായതിന് പിന്നിൽ ആർ എസ് എസ് ഇടപെടൽ

അടുത്ത ലേഖനം
Show comments