ഇഡലി നമ്മുടെ പ്രധാനപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ് ഇഡലി. ഇത് ബാക്കിവന്നാൽ ഇനി കളയേണ്ട, പകരം രുചികരമായ ഇഡലി ചില്ലി തയ്യാറാക്കാം.
ഇഡലി ചില്ലി തയ്യാറാക്കാൻ വേണ്ട ചേരുവകൾ
ഇഡലി - അഞ്ചെണ്ണം
പച്ചമുളക് - രണ്ടെണ്ണം നീളത്തിൽ കീറിയത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
മുളക്‌പൊടി - ഒരു ടീസ്പൂണ്‍
സവാള - രണ്ടെണ്ണം ചെതുരത്തിൽ അരിഞ്ഞത്
ക്യാപ്‌സിക്കം - ഉള്ളിലെ അരി കളഞ്ഞ് ചെതുരത്തിൽ അരിഞ്ഞത്
സോയാ സോസ് - രണ്ടര ടീസ്പൂണ്‍
റ്റൊമാറ്റൊ സോസ് - രണ്ടര ടീസ്പൂണ്‍
ചില്ലി സോസ് - ഒന്നര ടീസ്പൂണ്‍
കോണ്‍ ഫ്ലോര്‍ - അര കപ്പ്
അരിപൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
ചില്ലി ഇഡലി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ആദ്യം തന്നെ ചെയ്യേണ്ടത് സോയസോസ്, മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരിപ്പൊടി, കോൺഫ്ലോർ, ഉപ്പ്, എന്നിവ അൽപം വെള്ളം ചെർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക. ശേഷം ഇഡലി തയ്യാറാക്കിവച്ചിരിക്കുന്ന മിക്സിൽ മുക്കി വറുത്തെകൊരുക. പാനിൽനിന്നും അൽപം എണ്ണമാത്രം ഒഴിച്ച് സവാള വഴറ്റുക.
ഇതിലേക്ക് പച്ചമുളകും ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയാൽ ക്യാപ്സികം ചേർക്കാം. ക്യപ്സിക്കം ഒന്ന് വാടിക്കഴിഞ്ഞാൽ സോയാ സോസ്, ചില്ലി സോസ്, റ്റൊമാറ്റൊ സോസ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന ഇഡലികൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് അൽപനേരംകൂടി വേവിക്കുക. ഇഡലി ചില്ലി തയ്യാർ.