ഒരു മാസത്തെ ശമ്പളം മാത്രമല്ല സ്വർണമാല കൂടി പ്രളയബാധിതർക്ക് നൽകി ശമീമ ടീച്ചർ

ഒരു മാസത്തെ ശമ്പളം മാത്രമല്ല സ്വർണമാല കൂടി പ്രളയബാധിതർക്ക് നൽകി ശമീമ ടീച്ചർ

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (12:37 IST)
പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തെ കൈപിടിച്ചുയർത്തുന്നതിന് ലോകമെമ്പാടുമുള്ള ആളുകൾ കൈകോർത്തിരിക്കുകയാണ്. എന്നാൽ രണ്ട് പവനിലേറെ വരുന്ന സ്വര്‍ണമാല ഊരി നല്‍കി പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശമീമ ടീച്ചർ‍.
 
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'വണ്‍ മന്ത് ഫോര്‍ കേരള' ക്യാംപയിനില്‍ പങ്കാളിയായി ഒരു മാസത്തെ തന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ചതിന് പുറമെയാണ് 16.280 ഗ്രാം വരുന്ന സ്വര്‍ണമാലയും കൂടി ടീച്ചര്‍ സംഭാവനയായി നല്‍കിയത്. മാഹി പള്ളൂര്‍ സ്വദേശിയാണ് ശമീമ ടീച്ചർ.
 
പണമായി നൽകാൻ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ടാണ് മാല ഊരി നൽകിയതെന്ന് ടീച്ചർ പറയുന്നു. പ്രളയബാധിതരായ ലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥവെച്ചുനോക്കുമ്പോൾ താൻ ചെയ്‌തത് അത്ര വലിയ കാര്യമാണെന്ന് തോന്നുന്നില്ലെന്നും ടീച്ചർ പറഞ്ഞു. കലക്ടറേറ്റിലെത്തിയ ടീച്ചര്‍ ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന് മാല കൈമാറുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍

തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു

മിനി വാനുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നു; മൗനം പാലിച്ച് മോട്ടോര്‍ വാഹന വകുപ്പ്

അടുത്ത ലേഖനം
Show comments