ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് പണം ഇന്നുതന്നെ
ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് പണം ഇന്നുതന്നെ
പ്രളയക്കെടുതിയെത്തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ഇന്നുതന്നെ പത്തായിരം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രളയത്തിൽ തകർന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ ഉടൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനമായി. ഇതിനായി നേരത്തെ തന്നെ മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
എന്നാൽ താത്‌ക്കാലിക ആശ്വാസമായി മാത്രമാണ് ഈ തുക നൽകുന്നതെന്നും വ്യക്തമാക്കി. തിങ്കളാഴ്‌ച ബാങ്ക് അവധിയായതിനാലാണ് പലരുടേയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിയാതിരുന്നതെന്നും കലക്‌ടർമാരുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.
വെള്ളം കയറിക്കിടക്കുന്ന വീടുകളിലെ വെള്ളം നീക്കംചെയ്യുന്നുണ്ടെന്നും കുടിവെള്ള സൗകര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്യാമ്പിൽ നിന്ന് പോകുന്നവർക്കും പോയവർക്കും സൗജന്യ കിറ്റ് നൽകും. സ്‌കൂളുകൾ 29ന് തുറക്കുന്നതിനാൽ അവിടങ്ങളിൽ നടത്തുന്ന ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റാനും നിർദ്ദേശം നൽകി. അതേസമയം, വീടുകൾ താമസയോഗ്യമല്ലാതായവരുടെ വിവരവും നാശനഷ്ടങ്ങളുടെ കണക്കും ഉടൻ ശേഖരിക്കും.