ഷീലയെ കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും മാത്രമായി സിനിമ എടുത്ത് നിർമാതാവും സംവിധായകനും നായകനുമായൊരാൾ!

അയാൾ വന്നെന്നെ കെട്ടിപ്പിടിച്ചു, മുഖത്തൊക്കെ എന്തൊക്കെയോ ചെയ്തു, രാവിലെ മുതൽ രാത്രി വരെ ഇതുതന്നെ പണി’ - വെളിപ്പെടുത്തലുമായി ഷീല

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (14:37 IST)
മലയാളികളുടെ പ്രിയ നടിയാണ് ഷീല. ഷീലയ്ക്കും സീമയ്ക്കും ഉണ്ടായ ആരാധകവ്രത്തമൊന്നും ഇന്നത്തെ കാലത്തെ നടിമാർക്ക് ആർക്കും തന്നെയില്ല. ഷീലയെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി  സിനിമ നിര്‍മിച്ച, സംവിധാനം ചെയ്ത, അതില്‍ നായകനായി അഭിനയിച്ച വിരുതന്‍ വരെ ഉണ്ട്.  ഒരു ചാനല്‍ ഷോയിലാണ് ഷീല തന്റെ മറക്കാനാവാത്ത ആ അനുഭവം പങ്കുവച്ചത്. 
 
അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്‌വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു.
 
‘ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്. കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും... കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല’
 
അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാൻ അയാൾ കണ്ടെത്തിയ മാർഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവർ പറഞ്ഞറിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments