മമ്മൂട്ടിയോ മോഹൻലാലോ? - ഇഷ്ട നടനെ വെളിപ്പെടുത്തി ധൻസിക
കബാലി ഗേളിനിഷ്ടം ഈ സൂപ്പർതാരത്തെ...
Publish Date: Thu, 19 Apr 2018 (11:33 IST)
Updated Date: Thu, 19 Apr 2018 (11:36 IST)
കബാലിയിലൂടെ ശ്രദ്ധേയയായ നായികയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായ സോളോയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ധൻസിക. തന്റെ ഇഷ്ടപ്പെട്ട മലയാള നടൻ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ.
മലയാള സിനിമാതാരങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്നെയെന്ന് ധൻസിക പറയുന്നു. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്‍. കബാലി എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണെന്നും നടി തുറന്നു പറയുന്നു.
രജനികാന്ത് സാറിനെ പോലെ ഒരു വലിയ വ്യക്തിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതൊരുഭാഗ്യമാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ എളിമ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.