മീടൂ ആരോപണവുമായി നടി ശോഭനയും?

മീടൂ ആരോപണവുമായി നടി ശോഭനയും?

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (11:42 IST)
മീടൂ ചർച്ചകൾ രാജ്യമെങ്ങും വിവാദങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ നടികളും നടന്മാരും ഒക്കെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയാണ്. ഏറ്റവും കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നതും സിനിമാ ലോകത്തുനിന്നുതന്നെയാണ്. ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് നടി ശോഭനയുടെ മീ ടൂ ആണ്.
 
നടി ഫേസ്‌ബുക്കിൽ മീടൂ പോസ്‌റ്റ് ഇട്ടെങ്കിലും മിനിറ്റുകൾക്കകം തന്നെ അത് നീക്കംചെയ്യുകയും ചെയ്‌തു. എന്നാൽ അതിന് ശേഷം വിശദീകരണവുമായി നടി രംഗത്തെത്തുകയും ചെയ്‌തു. പോസ്‌റ്റിന് താഴെ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പോസ്‌റ്റ് നീക്കം‌ചെയ്‌തതെങ്കിലും മറ്റ് കാരണങ്ങൾ ഉണ്ടോ എന്നത് വ്യക്തമല്ല.
 
ആരുടേയും പേരും മറ്റും വെളിപ്പെടുത്താതെ ആയിരുന്നു 'മീടൂ' എന്ന് പോസ്‌റ്റ് ഇട്ടത്. ആദ്യത്തെ പോസ്‌റ്റ് നീക്കം ചെയ്‌തതോടെ തൊട്ടുപിന്നാലെ തന്നെ വിഷയത്തില്‍ വിശദീകരണവുമായി താരത്തിന്റെ രണ്ടാമത്തെ പോസ്‌റ്റെത്തി. തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതി‌ക്രമങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താന്‍ മീ ടൂ ക്യാംപയിനിന്റെ ഭാഗമായതെന്നാണ് താരത്തിന്റെ വിശദീകരണം. ഭാവിയില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ കാരണമാകുമെന്നും താരം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments