മദ്യത്തിനോ മറ്റ് ലഹരിക്കോ പ്രണയ വിഷാദത്തിൽ നിന്നും നമ്മെ രക്ഷപെടുത്താൻ കഴിയില്ല: കരഞ്ഞുതീർത്ത കാലത്തെ കുറിച്ച് ചിമ്പു

ചിപ്പി പീലിപ്പോസ്

വ്യാഴം, 6 ഫെബ്രുവരി 2020 (13:13 IST)
തമിഴ് സിനിമകളിൽ പ്രണയവും പ്രണയപരാജയവും പുത്തരിയല്ല. നയൻ‌താര, ഹൻസിക എന്നീ നടിമാരുമായിട്ടായിരുന്നു നടൻ ചിമ്പുവിന്റെ പ്രണയം. പ്രണയം തകർന്നപ്പോൾ അതിന്റെ വിഷമം കരഞ്ഞുതീർക്കുകയായിരുന്നുവെന്ന് ചിമ്പു പറയുന്നു. 
 
”മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്കോ എന്റെ പ്രണയ വിഷാദത്തെ രക്ഷപെടുത്താൻ കഴിഞ്ഞില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ ചെയ്തതും അതാണ്. ഒടുവിൽ ഞാൻ പുറത്തുവന്നു’- ചിമ്പു പറയുന്നു.
 
ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ചിമ്പുവും നയന്‍താരയും പ്രണയത്തിലാവുന്നത്. ഇരുവരുടെയും ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകള്‍ പുറത്ത് വന്നിരുന്നു. ഈ സമയത്താണ് ചിമ്പു നയൻസുമായി ബ്രേക് അപ് ആകുന്നത്. ‘വാല്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹന്‍സികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ താമസിയാതെ ഇവരും വേർപിരിയുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അബോർഷന് സമ്മതിച്ചില്ല, ഗർഭിണിയായ ഭാര്യയെ ലൈംഗികബന്ധത്തിനിടെ കഴുത്തറുത്തുകൊന്നു; യുവാവ് അറസ്റ്റിൽ