Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമക്ഷേത്രത്തിനായി പിരിവെടുക്കുന്നതിന് പകരം ഇന്ധനവില കുറയ്ക്കു, ഭഗവാന് സന്തോഷമാകും: കേന്ദ്രത്തെ ട്രോളി ശിവസേന

രാമക്ഷേത്രത്തിനായി പിരിവെടുക്കുന്നതിന് പകരം ഇന്ധനവില കുറയ്ക്കു, ഭഗവാന് സന്തോഷമാകും: കേന്ദ്രത്തെ ട്രോളി ശിവസേന
, തിങ്കള്‍, 22 ഫെബ്രുവരി 2021 (15:30 IST)
മുംബൈ: തുടർച്ചയായ ഇന്ധന വില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തുന്നതിന് പകരം ഇന്ധന വില കുറയ്ക്കുകയാണ് വേണ്ടത് എന്നും അങ്ങനെ ചെയ്താൽ രാമ ഭഗവാന് വലിയ സന്തോഷമാകും എന്നുമാണ് ശിവസേനയുടെ പ്രതികരണം. ഔദ്യോഗിക മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയാണ് ശിവസേന കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരിയ്ക്കുന്നത്. 'അവശ്യ വസ്തുക്കളുടെ വില നിയന്ത്രിയ്ക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ ഇത് മറക്കുകയാണെങ്കിൽ ജനങ്ങൾ ഇത് ഓർമ്മിപ്പിയ്ക്കും. രാമക്ഷേത്രം നിർമ്മിയ്ക്കുന്നതിനായി ധനസമാഹരണം നടത്തുന്നതിന് പകരം ആകാശത്തേയ്ക്ക് കുതിയ്ക്കുന്ന ഇന്ധന വില പിടിച്ചുനിർത്തുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കിൽ രാമ ഭഗവാന് വലിയ സന്തോഷമാകും.' സാമ്‌നയിലെ ലേഖനത്തിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി റേഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍