Webdunia - Bharat's app for daily news and videos

Install App

പല്ലിയും വിഷപ്പാമ്പും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പാമ്പിന്റെ തലയിൽ കടിച്ച് പല്ലി, വീഡിയോ !

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2020 (17:01 IST)
പല്ലി പാമ്പിനോട് പോരാടുന്നത് കണ്ടിട്ടുണ്ടോ ? ക്വീൻസ്‌ലാൻഡിലെ ബ്രിസ്‌ബേനിൽനിന്നുമുള്ള വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. ബ്രിസ്ബേനിലെ ഒരു വീടിന് മുന്നിലാണ് സംഭവം. പുറത്തുപോകൻ വീട്ടിൽനിന്നിറങ്ങിയതോടെയാണ് വീട്ടുടമ പാമ്പും പല്ലിയും തമ്മിലുള്ള പോരാട്ടം കാണുന്നത്.
 
വലിയ പല്ലിയായ ബ്ലു ടങ് ലിസാർഡും, വിഷപ്പാമ്പായ ഓസ്ട്രേലിയൻ ബ്രൗൺ സ്നേക്കും തമ്മിലാണ് പോരാട്ടം. ഇരുവരും വിട്ടുകൊടുക്കാതെ ആങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. പോരിനിടെ വിഷപ്പാമ്പിന്റെ തലയിൽ പല്ലി കടിയ്ക്കുന്നുണ്ട്. ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് പല്ലിയെ കീഴ്പ്പെടുത്താൻ പാമ്പ് ശ്രമിയ്ക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ പല്ലി ചെറുത്തുനിന്നു. 
 
എന്നാൽ ഒടുവിൽ പാമ്പിന് മുന്നിൽ പല്ലി കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷം പാമ്പ് ഇഴഞ്ഞു നിങ്ങുന്നതും വീഡിയോയിൽ കാണാം. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരികളായ പാമ്പുകളിൽ ഒന്നാണ് ഈസ്റ്റേർൺ ബ്രൗൺ സ്നേക്ക്. ജനവാസ കേന്ദ്രങ്ങളിൽ ഇവയെ ധാരാളമായി കാണപ്പെടാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments