Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാവ്‍ലിൻ കേസ്: മുഖ്യമന്ത്രി വിചാരണ നേരിടണം, പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ കരാറിൽ ഒരു മാറ്റവും വരില്ലെന്ന് സിബിഐ

ന്യൂഡൽഹി , ശനി, 28 ജൂലൈ 2018 (11:43 IST)
ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീംകോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ലാവ്‌ലിൻ കരാറിൽ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സിബിഐയുടെ നിലപാട്.
 
2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, ജോയിന്റെ സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
 
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനമാണ് കേസിന് തുടക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണൽ കടത്താൻ ശ്രമിച്ച വാഹനം പൊലീസ് തടഞ്ഞു; പുഴയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ