Webdunia - Bharat's app for daily news and videos

Install App

ബാലഗോകുലം പരിപാടിയിൽ കാവിവേഷത്തിൽ ജോയ് മാത്യു!- പുലിമടയിൽ പോയി പോർമുഖം തുറന്ന താരത്തിന് രൂക്ഷ വിമർശനം

കലക്കി ജോയേട്ടാ അഭിനന്ദനങ്ങൾ!- ജോയ് മാത്യുവിനെ ട്രോളി സോഷ്യൽ മീഡിയ

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (12:47 IST)
പൊതുകാര്യങ്ങളില്‍ തന്റെ നിലപാടുകൾ സോഷ്യല്‍ മീഡിയ വഴി തുറന്നു പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. സിപിഎമ്മിനേയും സംഘപരിവാറിനേയും ഒരുപോലെ വിമര്‍ശിക്കാറുള്ള ജോയ് മാത്യു പക്ഷേ ഇടതുപക്ഷ നിലപാടുകളോട് അനുഭാവം ഉള്ളയാള്‍ കൂടിയാണ്. 
 
കഴിഞ്ഞ ദിവസം ബാലഗോകുലം പരിപാടിയില്‍ ജോയ് മാത്യു പങ്കെടുക്കാനെത്തിയിരുന്നു. ഇതിൽ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് നടൻ. ആര്‍എസ്എസിന്‌റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തെ പുകഴ്ത്തി സംസാരിച്ചതും വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടുന്നു.
 
കഴിഞ്ഞ ദിവസം കോഴിക്കോട് തൊണ്ടയാട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന ബാലഗോകുലം 43ആം സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടകനായിട്ടാണ് ജോയ് മാത്യു പങ്കെടുത്തത്. കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു ജോയ് മാത്യു പരിപാടിയില്‍ പങ്കെടുത്തത്. ഇതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. 
 
ഞാൻ എന്നെ തന്നെ വിളിക്കുന്നത്‌ നക്സൽ എന്നാണ്. നക്സലുകൾ അങ്ങനെയാണ് ഫാസിസത്തെ മടയിൽ പോയി നേരിടും. ജോയ് സേട്ടൻ ഇസ്‌തം എന്നാണ് രാഹുൽ പശുപാലന്റെ പരിഹാസം
 
ഫാഷിസത്തോടുള്ള സന്ധിയില്ലാത്ത പോരാട്ടം നിരന്തരമായ ആശയസംവാദത്തിലൂടെ മാത്രമേ സാധ്യമാകൂ. തോക്കിൻ കുഴലിന് സാധിക്കാത്തത് ഡയലോഗുകൾക്ക് സാധിച്ചെന്നിരിക്കും. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു എക്സ് റാഡിക്കൽ റവല്യൂഷണറി സഞ്ചരിച്ചെന്നുമിരിക്കും. പുലിമടയിൽ പോയി പോർമുഖം തുറന്ന ജോയേട്ടന് അഭിവാദ്യങ്ങൾ. കുപ്പായക്കളർ വരെ സന്ദർഭോചിതം! കലക്കി... എന്നാണ് മാധ്യമപ്രവർത്തകൻ സുജിത്ത് ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments