Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചള്ള അഭ്യൂഹങ്ങൾക്കിടെ സൗരവ് ഗാംഗുലി ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

വാർത്തകൾ
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (08:06 IST)
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. ഗാംഗുലി അധികം വൈകാതെ ബിജെപിയിൽ ചേർന്നേയ്ക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച. സന്ദർശനത്തെ കുറിച്ച് പ്രതികരിയ്ക്കാൻ ഗാംഗുലി തയ്യാറായില്ല. അടുത്ത വർഷം നടക്കാനിരിയ്ക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ഗാംഗുലി ബിജെപിയിൽ ചേർന്നേയ്ക്കുമെന്നണ് അഭ്യൂഹങ്ങൾ. 
 
എന്നാൽ ബിസിസിഐ പ്രസിഡന്റിന്റെ സന്ദർശനത്തെ 'ഉപചാരപൂർവമുള്ള ക്ഷണം' എന്നാണ് രാജ്ഭവൻ വിശേഷിപ്പിച്ചത്. സന്ദർശനത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായതായി ജഗ്‌ദീപ് ധൻകർ വ്യക്തമാക്കി. 'ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. 1864ൽ സ്ഥാപിതമായ രജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് മൈതാനമായ ഈഡൻ ഗാർഡൻ സന്ദർശിയ്ക്കാനുള്ള ക്ഷണം സ്വീകരിച്ചു' ഗാംഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജഗ്‌ദീപ് ധൻകർ ട്വീറ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിയ്ക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു