Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും സംസ്‌കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനാകും; വിചിത്ര വാദവുമായി ബിജെപി എംപി

എന്നും സംസ്‌കൃതം സംസാരിച്ചാൽ നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കും എന്നാണ് എംപിയുടെ പ്രസ്താവന.

ദിവസവും സംസ്‌കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനാകും; വിചിത്ര വാദവുമായി ബിജെപി എംപി

തുമ്പി ഏബ്രഹാം

, വെള്ളി, 13 ഡിസം‌ബര്‍ 2019 (09:25 IST)
ദിവസവും സംസ്‌കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനാകുമെന്ന് ബിജെപി എംപി ഗണേഷ് സിങ്. എന്നും സംസ്‌കൃതം സംസാരിച്ചാൽ നാഡീവ്യൂഹങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കും എന്നാണ് എംപിയുടെ പ്രസ്താവന. 
 
ലോക്‌സഭയിൽ കേന്ദ്ര സംസ്‌കൃത സർവകലാശാല ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞതെന്നും എംപി പറഞ്ഞു.
 
സംസ്‌കൃതം സംസാരിക്കുന്നതുകൊണ്ട് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുണ്ടെന്നും കംപ്യൂട്ടർ പ്രോഗാമുകൾ സംസ്‌കൃതത്തിൽ ചെയ്താൽ കുറ്റ‌മറ്റതാകുമെന്നും ഗണേഷ് സിങ് പറഞ്ഞു. ഇത് നാസാ കണ്ടെത്തിയതാണ് എന്നായിരുന്നു ഗണേഷിന്റെ വാദം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; അസമിൽ പൊലീസ് വെടിവെ‌യ്‌പ്പിൽ മൂന്നു മരണം; ഇന്റർനെറ്റ് വിഛേദിച്ചു