എബിവിപി വനിതാ നേതാവ് എഴുതുന്നു, 'രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്‌റ്റിനോട് പുച്ഛം മാത്രം'
എബിവിപി വനിതാ നേതാവ് എഴുതുന്നു, 'രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്‌റ്റിനോട് പുച്ഛം മാത്രം'
ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോൾ താൻ ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി നേതാവ് ശ്രീപാര്‍വതിയാണ് ഫേസ്‌ബുക്കിലൂടെ വിശദീകരണം നൽകിയത്.
'രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം... ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയം ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല...ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നാടകം കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തിൽ(നടവരവ്) നിന്നുള്ള കയ്യിട്ടു വാരൽ അധികകാലം മുന്നോട്ടു പോകില്ല' കുറിപ്പിൽ പറയുന്നു.
പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈരളി ഓൺലൈൻ മീഡിയയ്ക്ക് ഞാൻ നൽകിയ ഇന്റർവ്യൂ നെ കുറിച്ച് എനിക്കു പറയാൻ ഉള്ളത്....
എന്റെ അഭിപ്രായങ്ങൾ പലപ്പോഴും facebook ലും അതുപോലെ തന്നെ എനിക്ക് ലഭിക്കുന്ന വേദികളിലും പറയാറുണ്ട്....
അങ്ങനെ കൈരളി ഓൺലൈൻ വിളിച്ചു എന്നോട് ശബരിമല വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ എന്റെ അഭിപ്രായം പറയുകയുണ്ടായത്
ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരി അല്ലാത്തത് കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളിൽ എത്രത്തോളം ദ്വയാർദ്ധം ഉണ്ടെന്നോ അല്ലെങ്കിൽ ആ ചോദ്യം എങ്ങനെ വളച്ചൊടിക്കുമെന്നോ, ആ ചോദ്യത്തിന് തുറന്നു ഉത്തരം പറഞ്ഞാൽ അതുകൊണ്ട് എന്ത് impact ഉണ്ടാകുമെന്നോ ഞാൻ ചിന്തിച്ചില്ല. .
ഞാൻ ഒരു എബിവിപി പ്രവർത്തകയാണ്. സംഘ പരിവാറിന്റെ പല സംഘടനകളായും അതിലെ പ്രവർത്തകരുമായും ആത്മബന്ധം ഉള്ള വ്യക്തി ആണ്. ഞാൻ എന്റെ അഭിപ്രായം ഫേസ്ബുക് ഇൽ മാത്രമല്ല RSS ന്റെ വാരികയായ കേസരിയിൽ പറഞ്ഞിട്ടും അവർ പബ്ലിഷ് ചെയ്തിട്ടുമുണ്ട്, സംഘടനകൾ ഒരു അഭിപ്രായ സമന്വയത്തിൽ എത്തുന്നതിന് മുൻപ്.
ഒരു വ്യക്തി എന്ന നിലയിൽ എനിക്കു എന്റെ അഭിപ്രായം പറയാൻ ഉള്ള അവകാശം ഉണ്ട്. എന്റെ അഭിപ്രായത്തെ അനുകൂലിക്കുവാനും, എതിർക്കുവാനുമുളള അവകാശവും ഏവർക്കുമുണ്ട്.
എന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ കൈരളിയും ചില ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിച്ചതിൽ വിഷമം ഉണ്ട്.
ശബരിമല വിഷയത്തിൽ ABVP യും അനുബന്ധ സംഘടനകളും അഭിപ്രായം പറയുന്നതിന് മുൻപ് പല രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ പലഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഞാനും എന്റെ അഭിപ്രായം പറഞ്ഞിരുന്നു.
എന്നാൽ സംഘടന അഭിപ്രായം പറഞ്ഞതിന് ശേഷവും ചില ഓൺലൈൻ മഞ്ഞ പത്രങ്ങൾ എന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭവും, എനിക്ക് ദ്രോഹവും ചെയ്യുകയുണ്ടായി.
#എനിക്ക് RSS ന്റെ ഏതെങ്കിലും നേതാക്കളിൽ നിന്നോ RSS /ക്ഷേത്രീയ സംഘടനകളിൽ നിന്നോ വധഭീഷണി ഉണ്ടായിട്ടില്ല. ഈ മാധ്യമത്തിൽ വാർത്ത വന്ന സമയത്തു തന്നെ ഞാൻ നിലവിലുള്ള concern പോലീസ് സ്റ്റേഷൻ ഇൽ എനിക്ക് ഭീഷണിയില്ല എന്നത് കുടുംബസമേതം അറിയിക്കുകയും ചയ്തു.
ശബരിമലയിൽ വിശ്വാസികൾ ആയുള്ള ആൾക്കാർ പ്രശ്നം ഉണ്ടാക്കികൊണ്ട് സ്ത്രീകളെ തടയില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കലാപം സൃഷ്ടിച്ചു കൊണ്ട് ശബരിമലയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോടതി വിധിയെ മാനിക്കുന്നു. ഒപ്പം സാധാരണ ജനങ്ങളുടെ മനോവികാരത്തെയും...
ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ആർത്തവം അവിടെ ഒരു പ്രശ്നമായി വരുന്നില്ല എങ്കിലും, ആർത്തവം തെറ്റാണന്നോ അത് അശുദ്ധമാണെന്നോ ഇന്ന് ഏതെങ്കിലും ഒരു മതമോ വിശ്വസിയോ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതുവരെ ഒരു ക്ഷേത്രത്തിൽ നിന്നും ഒരു സ്ത്രീയെയും ആർത്തവത്തിന്റെ പേരിൽ ഇറക്കിവിട്ടതായി ഒരു വാർത്ത പോലും ഇല്ല. ആർത്തവം അശുദ്ധo അല്ല. അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല.
ഇങ്ങനെ ഒരു വാർത്ത വന്നതിനു ശേഷം പലരും അവരുടെ ഭാഗത്തു നിന്നും എന്നെ contect ചെയ്യുകയും അന്വേഷിക്കുകയും ഉണ്ടായി. അതിനപ്പുറം ആരും ഭീഷണിപെടുത്താനോ force cheyyano vannittilla
ഞാനൊരു അയ്യപ്പഭക്തയാണ്.
വിശ്വാസ പ്രമാണങ്ങളിൽ ഞൊടിയിട കൊണ്ടൊരു മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകർക്കും.. ഒരു സമൂഹത്തിന്റെ ചിന്താഗതി ഒന്നടങ്കം മാറേണ്ടതുണ്ട്... അങ്ങിനെ ഒരു മാറ്റത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്... അങ്ങനെ ഒരു മാറ്റം വരുമ്പോൾ.. അന്നെനിക്ക് ശ്വാസമുണ്ടെങ്കിൽ ഞാനും പോവും അയ്യനെ കാണാൻ